/kalakaumudi/media/media_files/2026/02/13/pangod-2026-02-13-12-10-16.jpg)
തിരുവനന്തപുരം: പാങ്ങോട് സൈനിക ക്യാമ്പില്‍ നിന്ന് ആനക്കൊമ്പ് മോഷണം പോയി. രണ്ടു കോടി രൂപ വിലവരുന്ന ആനക്കൊമ്പാണ് കാണാതായത്. ക്യാമ്പില്‍ പാര്‍ട്ടി നടത്തിയതിന് പിന്നാലെയാണ് ആനക്കൊമ്പ് കാണാതായത്. ഡിജെ പാര്‍ട്ടി നടത്താനെത്തിയവരാണ് മോഷണം നടത്തിയതെന്നാണ് വിവരം.
കഴിഞ്ഞ ദിവസം ക്യാമ്പില്‍ ഒരു ഡിജെ പാര്‍ട്ടി നടന്നിരുന്നു. മോഷണത്തിനു പിന്നില്‍ ഇവരായിരിക്കാം എന്നാണ് പോലീസ് നിഗമനം. പതിനേഴ് പേരോളം പൊലീസ് വിളിച്ചു ചോദ്യം ചെയ്തു. മറ്റു തലത്തിലുള്ള അന്വേഷണവും നടക്കുന്നുണ്ട്. ആനക്കൊമ്പ് സൂക്ഷിച്ചിരിക്കുന്ന വിവരം നേരത്തെ അറിവുള്ള ആരെങ്കിലും ആയിരിക്കാം മോഷണത്തിന് പിന്നിലെന്നും സംശയിക്കപ്പെടുന്നുണ്ട്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
