/kalakaumudi/media/media_files/W0m9y17l7xoafQw0se0o.jpeg)
തിരുവനന്തപുരം: യുഎസ് സന്ദർശനത്തിനായി സ്പീക്കർ എ.എൻ.ഷംസീർ. അമേരിക്കയിലെ കെന്റക്കി സംസ്ഥാനത്തിൽ നടക്കുന്ന നാഷനൽ ലെജിസ്ലേച്ചർ കോൺഫറൻസിൽ പങ്കെടുക്കാനാണ് അദ്ദേഹം യുഎസിലേക്ക് തിരിച്ചത്. 6, 7 തീയതികളിലാണ് യോഗം.
വിവിധ രാജ്യങ്ങളിലെ നിയമനിർമാണ സഭകളിലെ അംഗങ്ങളുടെയും അധ്യക്ഷരുടെയും യോഗമാണെന്നും നേരത്തേ നിശ്ചയിച്ച പരിപാടിയാണെന്നും സ്പീക്കറുടെ ഓഫിസ് അറിയിച്ചു. ഇന്നലെ രാവിലെ കോഴിക്കോട്ടുനിന്ന് ഖത്തർ വഴിയാണ് ഷംസീർ അമേരിക്കയിലേക്കു പോയത്.