പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: വാമനപുരം നദിയിൽ കുളിക്കാനിറങ്ങിയ 2 പേർ മുങ്ങി മരിച്ചു. പാലോട് ചെറ്റച്ചൽ പമ്പ്ഹൗസിനു സമീപം കുളിക്കാനിറങ്ങിയ തിരുവനന്തപുരം വള്ളക്കടവ് സ്വദേശി ബിനു (37), പാലോട് നന്ദിയോട് പച്ച സ്വദേശി കാർത്തിക് (16) എന്നിവരാണ് മരിച്ചത്. അവധി ദിവസമായതിനാൽ കുടുംബസമേതം കുളിക്കാനെത്തിയവരാണ് അപകടത്തിൽപ്പെട്ടത്.
കുളിക്കുന്നതിനിടയിൽ കുട്ടികൾ ഒഴുക്കിൽപ്പെട്ടതു കണ്ട് അവരെ രക്ഷിക്കാനിറങ്ങിയതാണ് ബിനു. കുട്ടികളെ രക്ഷിച്ചെങ്കിലും ബിനുവും കാർത്തിക്കും മുങ്ങിപോകുകയായിരുന്നു. നാട്ടുകാർ ഓടിയെത്തി ഇരുവരെയും കരയ്‌ക്കെത്തിച്ചെങ്കിലും മരിച്ചിരുന്നു.