കോഴിക്കോട് ഉത്സവത്തിനിടെ ആന ഇടഞ്ഞ് 3 മരണം: 40ലധികം പേര്‍ക്ക് പരിക്ക്

പേടിച്ച് ആളുകള്‍ പരക്കം പാഞ്ഞതോടെ തിക്കിലും തിരക്കിലുംപെട്ട് രണ്ടു പേര്‍ മരിച്ചു. ക്ഷേത്രോത്സവം കാണാനെത്തിയ ലീല (85), അമ്മുക്കുട്ടി, രാജന്‍ എന്നിവരാണ് മരിച്ചത്. സംഭവത്തില്‍ 40തിലധികം പേര്‍ക്ക് പരിക്കേറ്റു.

author-image
Prana
Updated On
New Update
elephants

കോഴിക്കോട് കൊയിലാണ്ടിയില്‍ മണക്കുളങ്ങരെ ക്ഷേത്രോത്സവത്തിനിടെ ആന ഇടഞ്ഞു. പേടിച്ച് ആളുകള്‍ പരക്കം പാഞ്ഞതോടെ തിക്കിലും തിരക്കിലുംപെട്ട് രണ്ടു പേര്‍ മരിച്ചു. ക്ഷേത്രോത്സവം കാണാനെത്തിയ ലീല (85), അമ്മുക്കുട്ടി,രാജന്‍ എന്നിവരാണ് മരിച്ചത്. സംഭവത്തില്‍ 40തിലധികം പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്.  ഇവരെ കോഴിക്കോട് മെഡി. കോളജിലേക്ക് മാറ്റി. ബാക്കിയുള്ളവരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.വൈകിട്ട് ആറു മണിയോടെയാണ് സംഭവം. രണ്ടു മരണം സ്ഥിരീകരിച്ചെന്ന് കാനത്തില്‍ ജമീല എം.എല്‍.എ പറഞ്ഞു.  പീതാംബരന്‍, ഗോകുല്‍ എന്നീ ആനകളാണ് ഇടഞ്ഞത്. പടക്കത്തിന്റെ അതിശക്തമായ ശബ്ദം കേട്ടാണ് ആന ഇടഞ്ഞത്. ഇടഞ്ഞ ആന സമീപത്ത് നിന്നിരുന്ന മറ്റൊരാനയുടെ പിന്നില്‍ കുത്തുകയായിരുന്നു. ഈ സമയത്ത് രണ്ട് ആനകളും ഇടഞ്ഞോടി. ക്ഷേത്രപരിസരത്ത് നിന്ന് പ്രധാന റോഡിലേക്കാണ് ആനകള്‍ ഓടിയത്.

https://www.facebook.com/share/r/15dPf8RjD4/

അവസാന ദിനമായ ഇന്ന് വൈകിട്ട് ഉത്സവത്തില്‍ പങ്കെടുക്കാന്‍ കൂടുതല്‍ പേര്‍ ക്ഷേത്രത്തിലേക്ക് എത്തുന്നതിനിടെയാണ് ആന ഇടഞ്ഞത്. ഉത്സവത്തിനായി തയാറാക്കിയ ദേവസ്വം ഓഫിസും ആന തകര്‍ത്തു. ഏറെ നേരത്തെ പരിശ്രമത്തെ തുടര്‍ന്ന് രണ്ട് ആനകളെയും തളച്ചു. 

 

 

Elephant