എയർകൂളറിൽനിന്ന് ഷോക്കേറ്റ് 2 വയസ്സുകാരന് ദാരുണാന്ത്യം

കൂളറിൻറെ വയറിൽ തട്ടി കുട്ടിക്കു ഷോക്കേൽക്കുകയായിരുന്നു.

author-image
Vishnupriya
New Update
vadkkanchery

ഏദെൻ

വടക്കഞ്ചേരി: കണക്കൻതുരുത്തിയിൽ എയർകൂളറിൽനിന്ന് ഷോക്കേറ്റ് 2 വയസ്സുകാരൻ മരിച്ചു. എളനാട് കോലോത്തുപറമ്പിൽ വീട്ടിൽ എൽദോസിന്റെയും ആഷ്‌ലിയുടെയും മകൻ ഏദെൻ (2) ആണ് മരിച്ചത്.

കണക്കൻതുരുത്തിയിലെ അമ്മയുടെ വീട്ടിൽവച്ച് ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ കൂളറിൻറെ വയറിൽ തട്ടി കുട്ടിക്കു ഷോക്കേൽക്കുകയായിരുന്നു. ഉടൻ തന്നെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. സഹോദരങ്ങൾ: എബിൻ, എമിൽ.

air cooler vadakkanchery toddler died