നിർത്തിയിട്ട കാറിനു പിന്നിൽ ബൈക്ക് ഇടിച്ചു കയറി; 2 യുവാക്കൾ മരിച്ചു

ബൈക്ക് ഇടിച്ചതിന്റെ ആഘാതത്തിൽ കാർ പത്ത് അടിയോളം മുന്നോട്ടു നീങ്ങി ഓവുചാലിലേക്ക് മറിഞ്ഞു. ബൈക്ക് ഓടിച്ചെന്ന് കരുതുന്നയാൾ ബൈക്കിന് സമീപത്തും പിറകിൽ ഉണ്ടായിരുന്നയാൾ 25 അടിയോളം ദൂരേക്കും തെറിച്ചു വീണു.

author-image
Vishnupriya
New Update
bike accident

അപകടത്തിൽപ്പെട്ട കാറും ബൈക്കും

Listen to this article
0.75x1x1.5x
00:00/ 00:00

തളിപ്പറമ്പ്(കണ്ണൂർ): നിർത്തിയിട്ട കാറിനു പിന്നിൽ ബൈക്ക് ഇടിച്ച് രണ്ട് യുവാക്കൾ മരിച്ചു. ചെറുകുന്ന് കൃസ്തുകുന്ന് സ്വദേശി കൊയിലേരിയൻ ജോയൽ ജോസഫ് (23), ചെറുകുന്ന് പാടിയിൽ നിരിച്ചൻ ജോമോൻ ഡൊമനിക്ക് (23) എന്നിവരാണ് മരിച്ചത്. ഇന്ന് പുലർച്ചെ 1.30 ന് തളിപ്പറമ്പ് നഗരത്തിന് സമീപം ദേശീയ പാതയി‌ലായിരുന്നു അപകടം.

മദനി എന്നയാൾ തൻറെ വീടിനു മുൻപിൽ ദേശീയപാതയോട് ചേർന്ന് നിർത്തിയിട്ട കാറിനു പിന്നിൽ ഇവർ സഞ്ചരിച്ച ബൈക്ക് ഇടിച്ചു കയറുകയായിരുന്നു. ബൈക്ക് ഇടിച്ചതിന്റെ ആഘാതത്തിൽ കാർ പത്ത് അടിയോളം മുന്നോട്ടു നീങ്ങി ഓവുചാലിലേക്ക് മറിഞ്ഞു. ബൈക്ക് ഓടിച്ചെന്ന് കരുതുന്നയാൾ ബൈക്കിന് സമീപത്തും പിറകിൽ ഉണ്ടായിരുന്നയാൾ 25 അടിയോളം ദൂരേക്കും തെറിച്ചു വീണു. സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചതായി ഇരുവരും  കരുതുന്നു. തളിപ്പറമ്പ് ടൗണിൽ നിന്ന് 150 മീറ്ററോളം അകലെയാണ് അപകടം നടന്നത്. ബൈക്കിൽ ഉണ്ടായിരുന്നവർ ഒന്നരയോടെ ടൗണിൽ നിന്നും ചായ കുടിച്ച ശേഷം പോയതാണെന്നാണ് വിവരം.

Bike accident kannur