പുതുവൈപ്പ് ബീച്ചിലെ അപകടം: രണ്ടു യുവാക്കൾ കൂടി മരിച്ചു

കുളിക്കാനിറങ്ങിയപ്പോൾ വെള്ളത്തിൽ മുങ്ങിയ അഭിഷേകിനെ ആൽവിനും മിലനും ചേർന്ന് രക്ഷിക്കാൻ ശ്രമിക്കുകയായിരുന്നു. ഇതിനിടയിലാണ് ഇവരും അപകടത്തിൽ പെടുന്നത്.

author-image
Vishnupriya
New Update
drawned

പ്രതീകാത്മക ചിത്രം

Listen to this article
0.75x1x1.5x
00:00/ 00:00

കൊച്ചി: പുതുവൈപ്പിനിൽ കടലിൽ കുളിക്കാനിറങ്ങി അപകടത്തിൽപെട്ട 2 യുവാക്കൾ കുടി മരിച്ചു. കതൃക്കടവ് സ്വദേശി മിലൻ സെബാസ്റ്റ്യൻ(19), എളംകുളത്തെ ആൽവിൻ(19) എന്നിവരാണ് മരിച്ചത്. ഇവർക്കൊപ്പം കുളിക്കാൻ ഇറങ്ങിയ കലൂർ സ്വദേശി അഭിഷേക്(22) ഇന്നലെ മരിച്ചിരുന്നു.

കുളിക്കാനിറങ്ങിയപ്പോൾ വെള്ളത്തിൽ മുങ്ങിയ അഭിഷേകിനെ ആൽവിനും മിലനും ചേർന്ന് രക്ഷിക്കാൻ ശ്രമിക്കുകയായിരുന്നു. ഇതിനിടയിലാണ് ഇവരും അപകടത്തിൽ പെടുന്നത്. ഗുരുതരാവസ്ഥയിലായിരുന്ന ആൽവിനെയും മിലനെയും കഴിഞ്ഞ ദിവസം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഏഴു പേരടങ്ങുന്ന സംഘമാണ് രാവിലെ ബീച്ചിലെത്തിയത്.

puthuvyppe