കാലടിയില്‍ സ്‌കൂട്ടര്‍ യാത്രികനെ കുത്തി 20 ലക്ഷം കവര്‍ന്നു

വെള്ളിയാഴ്ച വൈകുന്നേരത്തോടെ വികെഡി വെജിറ്റബിള്‍സ് മാനേജര്‍ തങ്കച്ചനെയാണ് ബൈക്കിലെത്തിയ രണ്ടംഗ സംഘം ആക്രമിച്ചത്. കാലടി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

author-image
Prana
New Update
KK

കൊച്ചി: കാലടിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരനെ കുത്തിപ്പരിക്കേല്‍പ്പിച്ച് 20 ലക്ഷം രൂപ കവര്‍ന്നു. വികെഡി വെജിറ്റബിള്‍സ് മാനേജര്‍ തങ്കച്ചനെയാണ് ബൈക്കിലെത്തിയ രണ്ടംഗ സംഘം ആക്രമിച്ചത്. കാലടി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം നടക്കുന്നത്. പച്ചക്കറി കടയില്‍ നിന്ന് കടയുടമയുടെ വീട്ടിലേക്ക് പണവുമായി പോകുകയായിരുന്നു തങ്കച്ചന്‍. പോകുന്ന വഴിയാണ് ബൈക്കിലെത്തിയ രണ്ടംഗ സംഘം കത്തികൊണ്ട് വയറിന് കുത്തിപ്പരിക്കേല്‍പ്പിച്ച ശേഷം പണവുമായി കടന്നുകളഞ്ഞത്.
കണ്ണിലേക്ക് സ്‌പ്രേയടിച്ച് വീഴ്ത്തിയ ശേഷമായിരുന്നു അക്രമണം. തങ്കച്ചന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. തങ്കച്ചന്‍ കടയുടമയുടെ വീട്ടിലേക്ക് പണം കൊണ്ടുപോവാറുണ്ട് എന്ന് കൃത്യമായി അറിയാവുന്നരാണ് മോഷണത്തിന് പിന്നിലെന്നാണ് പോലീസിന്റെ നിഗമനം. സിസിടിവി ദൃശ്യങ്ങളുള്‍പ്പടെ പോലീസ് ശേഖരിച്ചുവരികയാണ്.

money Robbery stabbed