വീട്ടില്‍ നിന്ന് 21 പവന്‍ സ്വര്‍ണം കവര്‍ന്നു

ഇതിനു മുമ്പ് ഏപ്രില്‍ പത്തിനാണ് പെട്ടി അവസാനമായി തുറന്നത്. ജൂണ്‍ ഏഴിന് അടുക്കള വാതില്‍ തുറന്നു കിടന്നിരുന്നതായും അന്ന് സംശയിക്കത്തക്കവണ്ണം ഒന്നും തോന്നിയിരുന്നില്ലെന്നും വീട്ടുകാര്‍ പറയുന്നു

author-image
Prana
New Update
train theft
Listen to this article
0.75x 1x 1.5x
00:00 / 00:00

വീട്ടില്‍ നിന്ന് 21 പവന്‍ സ്വര്‍ണം കവര്‍ന്നു. അടൂര്‍ മണക്കാല തുവയൂര്‍ വടക്ക് അജിത് ഭവനില്‍ വിജയമ്മ (60)യുടെ വീട്ടില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണമാണ് മോഷണം പോയത്. മുറിക്കുള്ളിലെ ഷെയ്ഡില്‍ പെട്ടിക്കുള്ളിലായിരുന്നു സ്വര്‍ണം സൂക്ഷിച്ചിരുന്നത്. സ്വര്‍ണം സൂക്ഷിച്ചിരുന്ന കവറും പെട്ടിയും വീട്ടില്‍ തന്നെയുണ്ട്.ഇന്ന് രാവിലെ പേരമകന്റെ ദേഹത്തുണ്ടായിരുന്ന സ്വര്‍ണം അങ്കണ്‍വാടിയില്‍ വിടുന്നതിനു മുമ്പ് ഊരി പെട്ടിയില്‍ വെക്കുമ്പോഴാണ് സ്വര്‍ണം നഷ്ടപ്പെട്ടത് വിജയമ്മയുടെ ശ്രദ്ധയില്‍പ്പെട്ടത്. ഇതിനു മുമ്പ് ഏപ്രില്‍ പത്തിനാണ് പെട്ടി അവസാനമായി തുറന്നത്. ജൂണ്‍ ഏഴിന് അടുക്കള വാതില്‍ തുറന്നു കിടന്നിരുന്നതായും അന്ന് സംശയിക്കത്തക്കവണ്ണം ഒന്നും തോന്നിയിരുന്നില്ലെന്നും വീട്ടുകാര്‍ പറയുന്നു.വിജയമ്മയെ കൂടാതെ ഭര്‍ത്താവും മകനും മരുമകളുമാണ് വീട്ടില്‍ താമസം. സംഭവത്തില്‍ അടൂര്‍ പോലീസില്‍ പരാതി നല്‍കി.

 

gold