സിദ്ധാർത്ഥൻ്റെ 22 സാധനങ്ങൾ കാണാതായി; ബന്ധുക്കളുടെ പരാതി

സാധനങ്ങൾ പലയിടങ്ങളിലായി ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു ബന്ധുക്കൾ പറഞ്ഞു. കോളേജിലും പോലീസ് സ്റ്റേഷനിലും ബന്ധുക്കൾ പരാതി നൽകിയിട്ടുണ്ട്.

author-image
Anagha Rajeev
New Update
sidhrth

കൽപ്പറ്റ: പൂക്കോട് വെറ്ററിനറി കോളേജിൽ മരിച്ച നിലയിൽ കണ്ടെത്തിയ സിദ്ധർത്ഥൻ്റെ സാധനങ്ങൾ കാണാതായെന്ന് പരാതി. ഹോസ്റ്റൽ മുറിയിൽ നിന്ന് സിദ്ധാർത്ഥന്റെ സാധനങ്ങളെടുക്കാൻ ബന്ധുക്കളെത്തിയപ്പോഴാണ് സംഭവം. കണ്ണടയും പുസ്തകങ്ങളും ഉൾപ്പെടെ 22 സാധനങ്ങളാണ് കാണാതായിരിക്കുന്നത്. 

സാധനങ്ങൾ പലയിടങ്ങളിലായി ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു ബന്ധുക്കൾ പറഞ്ഞു. കോളേജിലും പോലീസ് സ്റ്റേഷനിലും ബന്ധുക്കൾ പരാതി നൽകിയിട്ടുണ്ട്. പൊലീസും സിബിഐയും സാധനങ്ങൾ കൊണ്ടുപോയിരിക്കാം എന്നാണ്  അധികൃതരുടെ വാദം എന്നും ബന്ധുക്കൾ പറയുന്നു.

siddharth murder case