തിരുവനന്തപുരത്ത് ബസുകള്‍ കൂട്ടിയിടിച്ച് 22 പേര്‍ക്ക് പരിക്ക്

ഞായറാഴ്ച രാവിലെയാണ് അപകടമുണ്ടായത്.കെഎസ്ആര്‍ടിസി ഫാസ്റ്റ് പാസഞ്ചറും ഓര്‍ഡിനറി ബസും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.

author-image
Sneha SB
New Update
TVM BUS ACCIDENT

തിരുവനന്തപുരം : തിരുവനന്തപുരം നെയ്യാര്‍ ഡാമില്‍ രണ്ട് കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച് 22 പേര്‍ക്ക് പരിക്ക്.കാട്ടാക്കടയില്‍ നിന്ന് നെയ്യാര്‍ ഡാമിലേക്ക് പോയ ബസ്സും ഡാമില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോയ ബസും തമ്മിലാണ് കൂട്ടിയിടിച്ചത്.ഞായറാഴ്ച രാവിലെയാണ് അപകടമുണ്ടായത്.കെഎസ്ആര്‍ടിസി ഫാസ്റ്റ് പാസഞ്ചറും ഓര്‍ഡിനറി ബസും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.ബസ് ഓവര്‍ടേക്ക് ചെയ്യാനുളള ശ്രമത്തിനിടെയാണ് അപകടമുണ്ടായത്.ബസിനുളളില്‍ കുടുങ്ങിപ്പോയ ഡ്രൈവറായ വിജയകുമാറിനെ പൊലീസും അഗ്നിരക്ഷാ സേനയും ഒരു മണിക്കൂറോളം പരിശ്രമിച്ച ശേഷമാണ് പുറത്തെത്തിക്കാന്‍ സാധിച്ചത്.പരിക്കേറ്റവരെ മണിയറവിള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.പരിക്കേറ്റവരില്‍ ആരുടെയും നില ഗുരുതരമല്ല. 

 

ksrtc bus accident