ആലപ്പുഴ കൊല്ലപ്പള്ളിയില്‍ സ്വകാര്യബസ് നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നിലിടിച്ചുണ്ടായ അപകടത്തില്‍ 22 പേര്‍ക്ക് പരിക്കേറ്റു. വയലാര്‍ ചേര്‍ത്തല കളവംകോടത്ത് ബുധനാഴ്ച വൈകുന്നേരം നാലുമണിയോടെ ആയിരുന്നു സംഭവം. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ അടക്കമുള്ളവര്‍ക്കാണ് പരിക്കേറ്റത്. ആശീര്‍വാദ് എന്ന ബസാണ് അപകടത്തില്‍ പെട്ടത്.
റോഡിന്റെ വശത്ത് കാലിത്തീറ്റ ഇറക്കാന്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയുടെ പുറകിലേക്ക് ബസ് ഇടിച്ചുകയറുകയായിരുന്നു എന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. പരിക്കേറ്റ എല്ലാവരേയും ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
രണ്ടുപേരുടെ മൂക്കിന്റെ എല്ലിന് പരിക്കേറ്റിറ്റുണ്ട്. വിദഗ്ധ ചികിത്സയ്ക്കായി ഇവരില്‍ ഒരാളെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും മറ്റൊരാളെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും മാറ്റി. ബാക്കിയുള്ളവരെ പ്രാധമിക ചികിത്സ നല്‍കിയ ശേഷം വിട്ടയച്ചു.
നിര്‍ത്തിയിട്ട ലോറിയില്‍ ബസ് ഇടിച്ച് 22 പേര്‍ക്ക് പരിക്ക്
വയലാര്‍ ചേര്‍ത്തല കളവംകോടത്ത് ബുധനാഴ്ച വൈകുന്നേരം നാലുമണിയോടെ ആയിരുന്നു സംഭവം. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ അടക്കമുള്ളവര്‍ക്കാണ് പരിക്കേറ്റത്. ആശീര്‍വാദ് എന്ന ബസാണ് അപകടത്തില്‍ പെട്ടത്.
New Update