
23 years old man committed suicide by jumping from bar hotel in kochi
കൊച്ചി: കൊച്ചി: കൊച്ചി കടവന്ത്രയിലെ ബാർ ഹോട്ടലിൽ നിന്ന് താഴേക്ക് ചാടി യുവാവ് ആത്മഹത്യ ചെയ്തു.വൈറ്റില സ്വദേശി ക്രിസ് ജോർജ് എബ്രഹാം (23) ആണ് മരിച്ചത്.കടവന്ത്രയിലെ ഹോട്ടൽ കെട്ടിടത്തിലെ 11-ാംനിലയിൽനിന്ന് താഴേയ്ക്ക് ചാടുകയായിരുന്നു.
കൊച്ചി സൗത്ത് പൊലീസ് സ്ഥലത്തെത്തി തുടർനടപടികളെടുത്തു.യുവാവ് എഴുതിയതെന്ന് കരുതുന്ന കുറിപ്പ് കണ്ടെടുത്തെങ്കിലും ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ച കാരണമെന്താണെന്ന് ഇതിൽ വ്യക്തമാക്കിയിട്ടില്ല. കൊച്ചി സൗത്ത് പൊലീസ് സ്ഥലത്തെത്തി തുടർനടപടികളെടുത്തു.
രാവിലെ ഹോട്ടലിലെത്തിയ യുവാവ് നേരേ റൂഫ് ടോപ്പിലേക്ക് പോയെന്നാണ് വിവരം.ഇവിടെനിന്നാണ് താഴേക്ക് ചാടിയത്. ഹോട്ടലിന് മുൻവശത്തെ ഗേറ്റിലാണ് യുവാവ് വീണത്. മാരകമായി പരിക്കേറ്റ യുവാവിനെ ഉടൻതന്നെ പോലീസെത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.കെട്ടിടത്തിൻറെ താഴെയുള്ള ഗേറ്റിലിടിച്ച് ശരീരം രണ്ടായി മുറിഞ്ഞ് വീഴുകയായിരുന്നുവെന്നാണ് വിവരം.
പഠനം പൂർത്തിയാക്കി വിദേശത്തേക്ക് പോകാനിരിക്കെയാണ് യുവാവ് ജീവനൊടുക്കിയതെന്നാണ് സൂചന.'എല്ലാ നല്ലകാര്യങ്ങൾക്കും അവസാനമുണ്ട്, എന്റെ നല്ലകാര്യങ്ങൾ അവസാനിക്കുമ്പോൾ ഞാനും മരിക്കും, മരണശേഷം മൃതദേഹം സെമിത്തേരിയിൽ അടക്കണം', എന്നാണ് ഇയാളുടെകുറിപ്പിലുണ്ടായിരുന്നത്. മൃതദേഹം എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് മൃതദേഹം വിട്ട് നൽകും.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: Toll free helpline number: 1056, 0471-2552056)
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
