/kalakaumudi/media/media_files/PLeBqhPjxvjrJQ5R6oED.jpg)
ഇടുക്കി നെടുങ്കണ്ടം നാലുമലയില്‍ ട്രക്കിംഗ് നിരോധിച്ച മേഖലയിലേക്ക് കയറിപ്പോയ 27 വാഹനങ്ങള്‍ മലമുകളില്‍ കുടുങ്ങി. കര്‍ണാടക ,തമിഴ്നാട് എന്നിവിടങ്ങളില്‍ നിന്ന് എത്തിയ 27 വാഹനങ്ങളാണ് മലമുകളില്‍ കുടുങ്ങിയത്. അനധികൃത ട്രെക്കിങ് നടത്തിയ മുഴുവന്‍ വാഹനങ്ങള്‍ക്കുമെതിരെ കേസെടുക്കാന്‍ ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കി.വെള്ളിയാഴ്ച ഉച്ചയോടെയാണ് നാല്‍പ്പതംഗ സംഘം മലയുടെ മുകളിലേക്ക് കയറിയത്. ശക്തമായ മഴ പെയ്തതോടെ ഇവര്‍ തിരിച്ചിറങ്ങാന്‍ സാധിക്കാതെ കുടുങ്ങുകയായിരുന്നു. ഇരുവശങ്ങളും ചെങ്കുത്തായ മലമുകളിലൂടെ അപകടകരമായ രീതിയിലാണ് വാഹനങ്ങള്‍ മുകളിലേക്ക് എത്തിച്ചത്.കാല്‍നടയായി താഴെ എത്തി ഇവര്‍ നാട്ടുകാരുടെ സഹായം തേടുകയായിരുന്നു. അനധികൃത ട്രെക്കിങ്ങ് നടത്തിയതിനെ കുറിച്ച് പരിശോധിക്കാനായി മോട്ടോര്‍ വാഹന വകുപ്പും പോലീസും സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്.