മലയാള സിനിമയിലെ 28 പേർ മോശമായി പെരുമാറി,നിർമാതാവും സുഹൃത്തുക്കളും ബലാത്സംഗം ചെയ്യാൻ ശ്രമിച്ചു:​ഗുരുതര ആരോപണവുമായി നടി  ചാർമിള

ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ മലയാള സിനിമാ മേഖലയിൽ നിന്നുള്ള മോശം അനുഭവങ്ങൾ ഒന്നൊന്നായി പുറത്തുവരുന്നതിനിടെയാണ് ചാർമിളയും തൻറെ അനുഭവം പങ്കുവെച്ച് രം​ഗത്തെത്തിയത്.

author-image
Greeshma Rakesh
New Update
28 actors in malayalam cinema behaved badly says actress charmila

actress charmila

Listen to this article
0.75x 1x 1.5x
00:00 / 00:00

കൊച്ചി: മലയാള സിനിമ മേഖലയിലെ 28 പേർ മോശമായി പെരുമാറിയെന്ന വെളിപ്പെടുത്തലുമായി നടി ചാർമിള.നിർമാതാവും സുഹൃത്തുക്കളും ചേർന്ന് ബലാത്സംഗം ചെയ്യാൻ ശ്രമിച്ചതായും ചാർമിള ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ തുറന്നുപറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ മലയാള സിനിമാ മേഖലയിൽ നിന്നുള്ള മോശം അനുഭവങ്ങൾ ഒന്നൊന്നായി പുറത്തുവരുന്നതിനിടെയാണ് ചാർമിളയും തൻറെ അനുഭവം പങ്കുവെച്ച് രം​ഗത്തെത്തിയത്.

 'അർജുനൻ പിള്ളയും അഞ്ചു മക്കളും' എന്ന സിനിമയിൽ അഭിനയിക്കുന്നതിനിടെയാണ് മോശം അനുഭവം ഉണ്ടായത്. നിർമ്മാതാവ് എംപി മോഹനനും സുഹൃത്തുക്കളും ചേർന്ന് തന്നെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചുവെന്നുമാണ് നടിയുടെ ആരോപണം.അതെസമയം കൂടുതൽ പേരുകൾ വെളിപ്പെടുത്തുന്നില്ലെന്നും നടി പറഞ്ഞു. രാത്രി വാതിലിൽ വന്ന് മുട്ടുന്നതടക്കമുള്ള മോശം അനുഭവങ്ങളുണ്ടായി. താൽപര്യങ്ങൾക്ക് വഴങ്ങാതെ വന്നപ്പോൾ സിനിമയിൽ നിന്ന് പുറത്താക്കുമെന്ന് ഭീഷണിയുണ്ടായതായും അവർ പറഞ്ഞു.

അങ്ങേയറ്റം മോശം പെരുമാറ്റമാണ് മലയാള സിനിമയിൽ നിന്ന് തനിക്ക് നേരിടേണ്ടിവന്നതെന്ന് ചാർമിള പറഞ്ഞു. സംവിധായകൻ ഹരിഹരനെതിരെ ചാർമിള ആരോപണമുന്നയിച്ചു. താൻ വഴങ്ങുമോയെന്ന് ഹരിഹരൻ മറ്റൊരു നടൻ വഴി ചോദിച്ചെന്നും തയാറല്ലെന്ന് പറഞ്ഞതോടെ പരിണയം സിനിമയിൽ നിന്ന് ഒഴിവാക്കിയെന്നും ചാർമിള പറയുന്നു.

 

hema committee report cinema scandel Charmila malayalam cinema