തിരുവനന്തപുരം: ക്രിസ്മസ് ദിനത്തില്‍ പുലര്‍ച്ചെ സംസ്ഥാന ശിശുക്ഷേമ സമിതിയുടെ തിരുവനന്തപുരം അമ്മത്തൊട്ടിലില്‍ 3 ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെ ലഭിച്ചു.ആരോഗ്യമന്ത്രി മന്ത്രി വീണാ ജോർജ്ജാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്.
പുലര്‍ച്ചെ 5.50നാണ് കുഞ്ഞിനെ കിട്ടിയതെന്നും ക്രിസ്മസ് ദിനത്തിൽ കിട്ടിയ ഈ മകള്‍ക്ക് ഇടാന്‍ പറ്റുന്ന പേര് അറിയിക്കണമെന്നും മന്ത്രി സമൂഹ മാധ്യമത്തില്‍ കുറിച്ചു.ഈ വര്‍ഷം ഇതുവരെ 22 കുഞ്ഞുങ്ങളെയാണ് തിരുവനന്തപുരത്തെ ശിശുക്ഷേമ സമിതിയുടെ അമ്മത്തൊട്ടിലില്‍ മാത്രം ലഭിച്ചത്.