/kalakaumudi/media/media_files/2025/08/09/paalam-2025-08-09-11-30-33.jpg)
തിരുവനന്തപുരം: ആലപ്പുഴ നിര്‍മാണത്തിലുള്ള പാലം തകര്‍ന്ന സംഭവത്തില്‍ 3 പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. അസി.എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍, എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍, ഓവര്‍സിയര്‍ എന്നിവരെ സസ്‌പെന്‍ഡ് ചെയ്തു. കരാറുകാരനെ കരിമ്പട്ടികയില്‍പ്പെടുത്തുമെന്നും പൊതുമരാമത്ത് മന്ത്രി അറിയിച്ചു. പൊതുമരാമത്ത് വിജിലന്‍സ് വിഭാഗത്തിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി. സംഭവവുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് ഫേസ്ബുക്കിലൂടെയാണ് പ്രതികരണം നടത്തിയത്.