പുഴക്കര ഇടിഞ്ഞുവീണു; കണ്ണൂരിൽ മൂന്ന് വിദ്യാർഥികൾ മുങ്ങി മരിച്ചു; ഒരാൾ നീന്തി രക്ഷപ്പെട്ടു

മൂന്ന് പേരും ബന്ധുക്കളാണ്. ഇവർ പുഴക്കരയിൽ നിൽക്കുമ്പോൾ കര ഇടിഞ്ഞു താഴേക്ക് വീഴുകയായിരുന്നു.

author-image
Vishnupriya
New Update
drawned

പ്രതീകാത്‌മക ചിത്രം

കണ്ണൂർ: കണ്ണൂർ ജില്ലയിലെ മയ്യിലിൽ മൂന്ന് വിദ്യാർത്ഥികൾ പുഴയിൽ മുങ്ങി മരിച്ചു. പാവന്നൂർ മൊട്ട സ്വദേശികളായ നിവേദ് (21), അഭിനവ് (21), ജോബിൻ ജിത്ത് (17) എന്നിവരാണ് മരിച്ചത്.  മൂന്ന് പേരും ബന്ധുക്കളാണ്. ഇവർ പുഴക്കരയിൽ നിൽക്കുമ്പോൾ കര ഇടിഞ്ഞു താഴേക്ക് വീഴുകയായിരുന്നു. ഇവരുടെ ഒപ്പമുണ്ടായിരുന്ന ഒരാൾ നീന്തി രക്ഷപ്പെട്ടു.

drowned death kannur