കൊല്ലം നെടുമ്പനയില്‍ മൂന്ന് വയസുകാരിയെ തെരുവ് നായ അക്രമിച്ചു. മുത്തച്ചനൊപ്പം നടന്ന് പോകുമ്പോഴായിരുന്നു തെരുവ് നായ അക്രമിച്ചത്. തലയ്ക്കുള്‍പ്പെടെ പരുക്കേറ്റ കുട്ടിയെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇന്ന് രാവിലെ ഒന്‍പത് മണിക്കായിരുന്നു സംഭവം. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. തെരുവ് നായ കുട്ടിയുടെ മേല്‍ ചാടിവീഴുകയും കുട്ടി നിലത്തു വീഴുകയും ചെയ്തു. വീഴ്ചയിലാണ് കുട്ടിയുടെ തലയ്ക്ക് പരുക്കേറ്റത്.