തിരുവനന്തപുരം:മൂന്നുവയസ്സുകാരി അങ്കണവാടിയിൽ വീണു പരിക്കേറ്റ സംഭവത്തിൽ ജീവനക്കാർക്ക് സസ്‌പെൻഷൻ. തിരുവനന്തപുരം മാറനല്ലൂർ സ്വദേശി രതീഷ് സിന്ധു ദമ്പതികളുടെ മകൾ വൈഗ എസ്എടി ആശുപത്രിയിൽ ചികിത്സയിലാണ്. കുട്ടി വീണ വിവരം മറച്ചുവച്ചു എന്ന മാതാപിതാക്കളുടെ ആരോപണത്തിന്മേലാണ് ജീവനക്കാർക്ക് നേരെയുള്ള നടപടി.സംഭവത്തിൽ ബാലാവകാശ കമ്മീഷൻ കേസെടുത്തു.
മാറനല്ലൂർ എട്ടാം വാർഡ് അങ്കണവാടിയിൽ വ്യാഴാഴ്ച്ച ഉച്ചയ്ക്കാണ് സംഭവം.വൈകുന്നേരം വീട്ടിൽ തിരിച്ചെത്തിയ കുട്ടി നിർത്താതെ കരയുകയായിരുന്നു.തുടർന്ന് ആഹാരം നല്കാൻ നോക്കിയപ്പോൾ ശർദ്ധിച്ചു
അപ്പോഴാണ് വീട്ടുകാർ വിവരം അറിയുന്നത്. പിന്നീട് നടത്തിയ പരിശോധനയിൽ കുട്ടിയുടെ തലയിൽ മുഴകണ്ടെത്തുകയും ചെയ്തു. അങ്കണവാടിയിൽ അന്വേഷിച്ചപ്പോൾ കുട്ടി ഉച്ചയ്ക്ക് കസേരയിൽ നിന്ന് വീണു പറയാൻ മറന്നുപോയി എന്നാണ് മറുപടി ലഭിച്ചത്.
വീഴ്‌ചയിൽ കുട്ടിക്ക് തലച്ചോറിലും സുഷ്മനാ നടിക്കും ഗുരുതരമായ പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. ആന്തരിക രക്തസ്രാവവും സംഭവിച്ചിട്ടുണ്ട്.ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ വീണ കുഞ്ഞിനെ രാത്രി ഒമ്പതുമണിയോടെയാണ് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. അഞ്ചുമണിക്ക് ടീച്ചറെ ഫോണിൽ വിളിച്ചപ്പോഴാണ് വീണ വിവരം പറയുന്നത് വീഴ്ചയിൽ തലച്ചോറിൽ രക്തം കട്ട പിടിച്ചിട്ടുണ്ട് രതീഷ് മാധ്യമങ്ങളോട് പറഞ്ഞു.