/kalakaumudi/media/media_files/2026/02/21/devi-awa-2026-02-21-11-32-26.jpg)
കൊച്ചി: വനിതാ ശാക്തീകരണം ലക്ഷ്യമിട്ട് വിവിധ മേഖലകളിൽ സംഭാവന നൽകി സമൂഹ മുന്നേറ്റത്തിന് മാതൃകയായവർക്ക് നൽകുന്ന ന്യൂ ഇന്ത്യൻ എക്‌സ്പ്രസ് ഗ്രൂപ്പിന്റെ 38ാമത് ദേവി അവാർഡ് വിതരണം ഇന്ന്. വൈകീട്ട് അഞ്ച് മറൈൻ ഡ്രൈവിലെ താജ് ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപി അവാർഡുകൾ വിതരണം ചെയ്യും.
ഇത്തവണ പതിനൊന്ന് വനികൾക്കാണ് ആദരം.ഡോ. സോസമ്മ ഐപ്. ലിറ്റി ചാക്കോ, നളിനി ചന്ദ്രൻ, പിഎസ് ജലജ, കപില വേണു, പി ഭാനുമതി, രേഷ്മ സുരേഷ്, രാധാമണി അമ്മ, പാരീസ് ലക്ഷ്മി, അഭയ ഹിരൺമയി എന്നിവരാണ് പുരസ്‌കാര ജേതാക്കൾ. ഇത് മൂന്നാം തവണയാണ് കൊച്ചി ദേവി അവാർഡ് ചടങ്ങിന് ആതിഥ്യം വഹിക്കുന്നത്.
കൊച്ചി ആദ്യതവണ വേദിയായപ്പോൽ മുഖ്യാതിഥി മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു. രണ്ടാം തവണ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ ആയിരുന്നു അവാർഡ് വിതരണം നിർവഹിച്ചത്.2014ൽ ആരംഭിച്ചത് മുതൽ ഇന്ത്യയിലെ 10 നഗരങ്ങളിലായി സംഘടിപ്പിക്കപ്പെട്ട 'ദേവി അവാർഡ്സ്', കല, കായികം, സിനിമ, ശാസ്ത്രം, വിദ്യാഭ്യാസം, സാമൂഹിക സേവനം, ബിസിനസ് തുടങ്ങി വിവിധ മേഖലകളിൽ മുന്നൂറിലധികം സ്ത്രീകളെ ആദരിച്ചിട്ടുണ്ട്.
അദാനി ഗ്രൂപ്പ് പ്രസന്റിംഗ് പാർട്ണറായും, ജോയ് ആലുക്കാസ് അസോസിയേറ്റ് പാർട്ണറായും വോൾവോ ലക്ഷ്വറി മൊബിലിറ്റി പാർട്ണറായും, ഫെഡറൽ ബാങ്ക് ബാങ്കിങ് പാർട്ണറായും, അമൃത വിശ്വവിദ്യാപീഠം നോളജ് പാർട്ണറുമാണ്. കൂടാതെ മണപ്പുറം ഫിനാൻസ് ലിമിറ്റഡ്, റേഡിക്കോ, ഇൻഡൽജ് എന്നിവരും ഈ പരിപാടിയുടെ ഭാഗമാണ്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
