മാസത്തില്‍ നാല് ബാഗ് ഇല്ലാത്ത ദിനങ്ങള്‍, നടപടികൾ പരിഗണനയിൽ :  വിദ്യാഭ്യാസമന്ത്രി

പാഠപുസ്തകങ്ങളുടെ ഭാരം കുറക്കുന്നതിന് വേണ്ടി നിലവില്‍ എല്ലാ പാഠപുസ്തകങ്ങളും രണ്ട് ഭാഗങ്ങളായിട്ടാണ് കുട്ടികള്‍ക്ക് അച്ചടിച്ച് വിതരണം ചെയ്യുന്നത്.

author-image
Vishnupriya
New Update
school
Listen to this article
0.75x1x1.5x
00:00/ 00:00

തിരുവനന്തപുരം:  സംസ്ഥാനത്ത് ഒന്നാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികളുടെ ബാഗിന്റെ ഭാരം കുറയ്ക്കുന്നതിനായുള്ള തയ്യാറെടുപ്പുകളുമായി സംസ്ഥാന സര്‍ക്കാര്‍. ഇതേ സംബന്ധിച്ചുള്ള വിവരം വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ഫെയ്‌സ്ബുക്ക് പോസ്റ്റ് വഴി വ്യക്തമാക്കി.

ഒന്നാം ക്ലാസിലെ കുട്ടികളുടെ സ്‌കൂള്‍ ബാഗുകളുടെ ഭാരം 1.6 കി.ഗ്രാം- 2.2 കി.ഗ്രാം ഇടയിലും പത്താം ക്ലാസിലെ കുട്ടികളുടെ സ്‌കൂള്‍ ബാഗുകളുടെ ഭാരം രണ്ടര കിലോയ്ക്കും നാലര കിലോയ്ക്കും ഇടയില്‍ ആക്കുന്ന വിധത്തില്‍ ക്രമീകരണങ്ങള്‍ നടത്താന്‍ നിര്‍ദ്ദേശം നല്‍കുന്നുണ്ടെന്ന് അദ്ദേഹത്തിന്റെ പോസ്റ്റില്‍ പറയുന്നു. കൂടാതെ മാസത്തില്‍ നാലു ദിവസമെങ്കിലും ബാഗ് ഇല്ലാത്ത ദിനങ്ങള്‍ എന്ന കാര്യം  പരിഗണനയിലാണെന്നും പോസ്റ്റില്‍ പറയുന്നു. 

'നമ്മുടെ സംസ്ഥാനത്തെ ഒന്നാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികളുടെ സ്‌കൂള്‍ ബാഗുകളുടെ ഭാരം സംബന്ധിച്ച് നിരവധിയായ പരാതികളും നിര്‍ദ്ദേശങ്ങളും രക്ഷിതാക്കളുടെ ഭാഗത്തുനിന്നും മറ്റ് പൊതു വിദ്യാഭ്യാസത്തെ സ്നേഹിക്കുന്നവരുടെ ഭാഗത്തുനിന്നും ഉയര്‍ന്നുവരുന്നുണ്ട്. പാഠപുസ്തകങ്ങളുടെ ഭാരം കുറക്കുന്നതിന് വേണ്ടി നിലവില്‍ എല്ലാ പാഠപുസ്തകങ്ങളും രണ്ട് ഭാഗങ്ങളായിട്ടാണ് കുട്ടികള്‍ക്ക് അച്ചടിച്ച് വിതരണം ചെയ്യുന്നത്.ഒരു ഭാഗത്തിന് നൂറിനും നൂറ്റി ഇരുപതിനും ഇടയിലുള്ള പേജുകള്‍ മാത്രമാണ് ഇപ്പോള്‍ ഉള്ളത്. എന്നിരുന്നാലും ആകെ സ്‌കൂള്‍ ബാഗുകളുടെ ഭാരം കൂടുതലാണെന്ന് ആക്ഷേപം നിലനില്‍ക്കുന്നുണ്ട് ഒന്നാം ക്ലാസിലെ കുട്ടികളുടെ സ്‌കൂള്‍ ബാഗുകളുടെ ഭാരം ഒന്നേ പോയിന്റ് ആറ് മുതല്‍ രണ്ടേ പോയിന്റ് രണ്ടും കിലോയ്ക്ക് ഇടയിലും പത്താം ക്ലാസിലെ കുട്ടികളുടെ സ്‌കൂള്‍ ബാഗുകളുടെ ഭാരം രണ്ടര കിലോയ്ക്കുംനാലര കിലോയ്ക്കും ഇടയില്‍ ആക്കുന്ന വിധത്തില്‍ ക്രമീകരണങ്ങള്‍ നടത്തുവാന്‍ നിര്‍ദ്ദേശം നല്‍കുന്നതാണ്. കൂടാതെ മാസത്തില്‍ നാലു ദിവസമെങ്കിലും ബാഗ് ഇല്ലാത്ത ദിനങ്ങള്‍ എന്ന കാര്യം നടപ്പിലാക്കുന്നതും പരിഗണനയിലാണ് '-  പോസ്റ്റിന്റെ പൂർണ്ണ രൂപം

education minister shivankutti