/kalakaumudi/media/media_files/2025/12/23/kannurrrrrrrrrrrrrrrrrrrr-2025-12-23-11-25-53.jpg)
കണ്ണൂർ: പയ്യന്നൂർ രാമന്തളിയിൽ ഒരു കുടുംബത്തിലെ നാല് പേരെമരിച്ച നിലയിൽ കണ്ടെത്തി.
രാമന്തളി വടക്കുമ്പാട് കെടി കലാധരൻ (38), അമ്മ ഉഷ (60), കലാധരന്റെ മക്കളായ ഹിമ (5), കണ്ണൻ (2) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ആത്മഹത്യയാണെന്നു പ്രാഥമിക വിലയിരുത്തൽ.
രാത്രി എട്ട് മണിയോടെയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
കലാധരന്റെ അച്ഛൻ വീട്ടിലേക്കെത്തിയപ്പോൾ വാതിൽ തുറക്കാൻ സാധിച്ചില്ല.
ഇവരെ കാണുന്നില്ലെന്നു സമീപത്തുള്ളവരോടും പിന്നീട് പൊലീസിനോടും പറയാനിരിക്കെയാണ് വീട്ടിനുള്ളിൽ നാല് പേരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.
കലാധരന്റേയും ഉഷയുടേയും മൃതദേഹങ്ങൾ തൂങ്ങിയ നിലയിലായിരുന്നു. കുട്ടികളുടെ മൃതദേഹങ്ങൾ താഴെ കിടക്കുന്ന നിലയിലായിരുന്നു.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇവിടെ കുടുംബ പ്രശ്നങ്ങളുണ്ടായിരുന്നു. കലാധരന്റെ ഭാര്യ അകന്നാണ് താമസം.
പൊതുപ്രവർത്തകരടക്കം ഇടപെട്ട് അതു പരി​ഹരിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ടായിരുന്നു.
അതിനിടെയാണ് മരണം.
കുടുംബ പ്രശ്നങ്ങളുമായി ബന്ധപ്പെട്ടാകാം കുട്ടികളെ കൊലപ്പെടുത്തി ഇരുവരും ആത്മഹത്യ ചെയ്തതാണ് എന്നാണ് നി​ഗമനം.
സാമ്പത്തിക പ്രശ്നങ്ങളൊന്നും ഇല്ലെന്നും കുടുംബാം​ഗങ്ങൾ പറയുന്നുണ്ട്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
