പുനലൂർ മൂവാറ്റുപുഴ പാതയിൽ ബസും കാറും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ നാല് പേർക്ക് ദാരുണാന്ത്യം.ശബരി മല തീർത്ഥാടകരുടെ ബസുമായി കൂട്ടിയിടിച്ചാണ് അപകടം.മല്ലശേരി സ്വദേശികളായ നിഖിൽ,മത്തായി ഈപ്പൻ,അനു,ബിജു ജോർജ് എന്നിവരാണ് മരിച്ചത്.പുലർച്ചെ നാലുമണിയോടെയാണ് അപകടമുണ്ടായത്.എയർപോർട്ടിൽ നിന്നും വീട്ടിലേക്ക് വരികയായിരുന്ന കാറാണ് നിയന്ത്രണം വിട്ട് ആന്ധ്രാ സ്വദേശികളായ തീർത്ഥാടകർ സഞ്ചരിച്ച വാഹനത്തിൽ ഇടിച്ചത്.മലേഷ്യയിലുണ്ടായിരുന്ന മകളെ തിരുവനന്തപുരം എയർപോർട്ടിൽ നിന്നും വിളിച്ചു കൊണ്ട് വരുമ്പോഴാണ് കുടുംബം അപകടത്തിൽപെട്ടത്.
നവംബർ 30നാണ് നിഖിലിന്റെയും അനുവിന്റെയും വിവാഹം നടന്നത്.മധുവിധു യാത്ര മലേഷ്യയിലേക്കായിരുന്നു.അത് കഴിഞ്ഞ് തിരിച്ചു വരുമ്പോഴാണ് ഈ ദാരുണമായ സംഭവം ഉണ്ടാകുന്നത്.നിഖിലിന്റെ അച്ഛൻ മത്തായി ഈപ്പൻ ,അനുവിന്റെ അച്ഛൻ,ബിജു പി ജോർജ് എന്നിവരാണ് ഇവരെ കൂടാതെ മരിച്ചത്.ഇവരില്‍ അനു ഒഴികെ ബാക്കിയുള്ളവര്‍ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു.അനുവിനെ കോന്നി താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.