/kalakaumudi/media/media_files/sQZhOEtEQKQgTyGOaOIB.jpg)
4 year boy found death
ബിഹാറിലെ പട്നയില്‍ നാല് വയസുകാരനായ വിദ്യാര്‍ഥിയെ സ്‌കൂളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് നാട്ടുകാര്‍ വിദ്യാലയത്തിന് തീയിട്ടു. വ്യാഴാഴ്ച രാത്രിയോടെയാണ് വിദ്യാര്‍ഥിയെ സ്‌കൂളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഏറെ വൈകിയിട്ടും കുട്ടി സ്‌കൂളില്‍ നിന്ന് വീട്ടിലെത്തിയില്ല. തുടര്‍ന്ന് വീട്ടുകാര്‍ സ്‌കൂളില്‍ വിളിച്ചന്വേഷിച്ചു. സ്‌കൂള്‍ അധികൃതര്‍ക്ക് കുട്ടിയെ പറ്റി വിവരമൊന്നുമില്ലെന്നായിരുന്നു പ്രതികരണം. കുട്ടിയുടെ രക്ഷിതാക്കള്‍ തെരച്ചില്‍ നടത്തുന്നതിനിടെയാണ് രാത്രിയില്‍ സ്‌കൂളില്‍ നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. രോഷാകുലരായ കുടുംബാംഗങ്ങളും നാട്ടുകാരും സ്‌കൂളിന് പുറത്ത് തടിച്ചുകൂടി കെട്ടിടത്തിന് തീയിടുകയായിരുന്നു. ഇവര്‍ റോഡില്‍ ടയറുകള്‍ കത്തിച്ച് ഗതാഗതം തടസപ്പെടുത്താന്‍ ശ്രമിച്ചതായും പൊലീസ് പറയുന്നു. ഉടന്‍ തന്നെ തീ നിയന്ത്രണ വിധേയമാക്കിയെന്നും പൊലീസ് അറിയിച്ചു.