നാദാപുരത്ത്  ബസുകൾ കൂട്ടിയിടിച്ച് അപകടം; 40ഓളം പേർക്ക് പരിക്ക്

കൈവേലിയിൽ നിന്ന് ഗുരുവായൂരേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സിയും വടകരയിൽനിന്ന് നാദാപുരം ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസുമാണ് കൂട്ടിയിടിച്ചത്.

author-image
Greeshma Rakesh
New Update
bus accident in nadapuram

bus accident in nadapuram

നാദാപുരം: നാദാപുരത്ത്  കെ.എസ്.ആർ.ടി.സി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 40 ഓളം പേർക്ക് പരിക്കേറ്റു. നാദാപുരം താലൂക്ക് ആശുപത്രിക്ക് സമീപം ഇന്ന് രാവിലെ 7.15 ഓടെയാണ് അപകടം.അപകടത്തിന് പിന്നാലെ ഡ്രൈവിങ് സീറ്റിൽ കുടുങ്ങി പോയ കെ.എസ്.ആർ.ടി.സി ഡ്രൈവറെ ഫയർഫോഴ്സ് എത്തിയാണ് പുറത്തെടുത്തത്. 

കൈവേലിയിൽ നിന്ന് ഗുരുവായൂരേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സിയും വടകരയിൽനിന്ന് നാദാപുരം ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസുമാണ് കൂട്ടിയിടിച്ചത്.പരിക്കേറ്റവരെ നാദാപുരം ഗവ. ആശുപത്രിയിലേക്കും കോഴിക്കോട് ആശുപത്രിയിലേക്കും മാറ്റി.

 

 

accident nadapuram bus accident