'4126 പേർ അയ്യപ്പസം​ഗമത്തിൽ പങ്കെടുത്തു, കസേരകളുടെ ദൃശ്യമെടുത്തത് പരിപാടിക്ക് മുൻപ്'; പ്രതികരണവുമായി മന്ത്രി വിഎൻ വാസവൻ

182 വിദേഷപ്രതിനിധികളും സം​ഗമത്തിൽ പങ്കെടുത്തു. സെഷനുകൾ അർത്ഥവത്തായെന്നും മന്ത്രി പറഞ്ഞു.ഹൈക്കോടതി നിർദേശങ്ങൾ പൂർണമായും പാലിച്ചാണ് ആഗോള അയ്യപ്പ സംഗമം നടത്തിയത്. എത്തിച്ചേർന്ന ഒരാൾക്ക് പോലും പരാതി ഉണ്ടായിരുന്നില്ല.

author-image
Devina
New Update
vasavan

തിരുവനനന്തപുരം: 4126 പേർ ആ​ഗോള അയ്യപ്പസം​ഗമത്തിൽ പങ്കെടുത്തുവെന്ന് ദേവസ്വം വകുപ്പ് മന്ത്രി വി എൻ വാസവൻ. 182 വിദേഷപ്രതിനിധികളും സം​ഗമത്തിൽ പങ്കെടുത്തു. സെഷനുകൾ അർത്ഥവത്തായെന്നും മന്ത്രി പറഞ്ഞു

. ഒഴിഞ്ഞ കസേരകളുടെ ദൃശ്യം എടുത്തത് പരിപാടിക്ക് മുൻപാണെന്നും വാസവൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രസംഗത്തിന് ശേഷം പോയത് സെഷനിൽ പങ്കെടുത്തവരാണ്.

 5000 പേർക്ക് ഇരിക്കാൻ കഴിയുന്ന പന്തൽ ആണ് ഒരുക്കിയത്. പരിപാടി തുടങ്ങുന്നതിന് മുമ്പ് ഫോട്ടോ എടുത്ത് തെറ്റായ പ്രചാരണം നടത്തിയെന്നും മന്ത്രി ആരോപിച്ചു.

 9.55നാണ് മുഖ്യമന്ത്രി ഉൾപ്പെടെ എത്തിയത്. 4126 പേർ പങ്കെടുത്തുവെന്നത്, രജിസ്‌ട്രേഷൻ നടത്തി നമ്പർ എണ്ണിയ കണക്കാണെന്നും മന്ത്രി വ്യക്തമാക്കി.

ഹൈക്കോടതി നിർദേശങ്ങൾ പൂർണമായും പാലിച്ചാണ് ആഗോള അയ്യപ്പ സംഗമം നടത്തിയത്. എത്തിച്ചേർന്ന ഒരാൾക്ക് പോലും പരാതി ഉണ്ടായിരുന്നില്ല.

കർണാടക പിസിസി ഉപാധ്യക്ഷൻ പങ്കെടുത്തു. ഉദ്ഘാടനം കഴിഞ്ഞപ്പോൾ ആളുകൾ എഴുന്നേറ്റു പോയി എന്നാണ് മറ്റൊരു പ്രചാരണം.

 അവർ പോയത് സെഷനുകളിൽ പങ്കെടുക്കാനാണ്. 3 സ്ഥലങ്ങളിൽ ആയിരുന്നു സെഷനുകൾ നടത്തിയത്. ഇതാണ് തെറ്റായ രീതിയിൽ വ്യാഖ്യാനിച്ചത്.

18 അംഗ കമ്മിറ്റിയുടെ റിപ്പോർട്ട് ലഭിച്ചശേഷം പൊതുജനങ്ങൾക്ക് മുന്നിൽ പ്രസിദ്ധീകരിക്കുമെന്നും മന്ത്രി വാസവൻ അറിയിച്ചു.

ഒഴിഞ്ഞ കസേരകളുടെ ഫോട്ടോ എടുത്തത് പരിപാടിക്ക് മുമ്പാണെന്നും ഉദ്ഘാടന സമയത്ത് പന്തൽ നിറഞ്ഞിരുന്നുവെന്നുമാണ് മന്ത്രിയുടെ വിശദീകരണം.

 പാർട്ടി സെക്രട്ടറിക്ക് പരിപാടിയുടെ ഉള്ളടക്കം ബോധ്യപ്പെട്ടുവെന്നും അതാണ് അദ്ദേഹം പ്രതികരിച്ചതെന്നും വാസവൻ പറഞ്ഞു.

ഒഴിഞ്ഞ കസേരകളുടെ ദൃശ്യങ്ങള്‍ എഐ ആയിക്കൂടേ എന്ന എം വി ഗോവിന്ദന്‍റെ ചോദ്യത്തെ പരാമര്‍ശിച്ചാണ് മന്ത്രി ഇങ്ങനെ പറഞ്ഞത്.

മുഖ്യമന്ത്രിയും വെള്ളാപ്പള്ളിയും ഒരുമിച്ച വന്നതിൽ വിവാദം വേണ്ട. ഒരു പരിപാടിയിൽ പങ്കെടുക്കാൻ വന്നവർ ആണെന്നും അദ്ദേഹം പറഞ്ഞു.