/kalakaumudi/media/media_files/2025/10/24/chellanam-2025-10-24-19-16-14.jpg)
കൊച്ചി: കൊച്ചി ചെല്ലാനത്തുനിന്ന് കടലില്‍ മത്സ്യബന്ധനത്തിന് പോയ അഞ്ച് മത്സ്യത്തൊഴിലാളികളെ കാണാതായി. KL03 4798 എന്ന നമ്പറിലുള്ള ഇമ്മാനുവല്‍ എന്ന വള്ളത്തില്‍ പോയവരെയാണ് കാണാതായത്. ഒറ്റ എന്‍ജിന്‍ ഘടിപ്പിച്ച വള്ളമാണിത്.
ഇന്ന് പുലര്‍ച്ചെ നാലുമണിക്കാണ് ഇവര്‍ കടലിലേക്ക് പോയത്. രാവിലെ 9 മണിയോടെ മടങ്ങി വരേണ്ടതായിരുന്നു. സെബിന്‍, പാഞ്ചി, കുഞ്ഞുമോന്‍, പ്രിന്‍സ്, ആന്റപ്പന്‍, എന്നിവരെയാണ് കാണാതായത്. ചെല്ലാനം കണ്ടക്കടവ് സ്വദേശികളാണ് വള്ളത്തിലുള്ള ഉണ്ടായിരുന്നത്. എല്ലാവരും കണ്ടക്കടവ് സ്വദേശികളാണ്. കാണാതായവര്‍ക്കായി കോസ്റ്റ് ഗാര്‍ഡും നേവിയും അടക്കം തെരച്ചില്‍ തുടങ്ങി.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
