തിരക്കേറിയ റോഡിലൂടെ അഞ്ച് വയസുകാരനെ ബൈക്കോടിക്കാന്‍ പരിശീലിപ്പിച്ച ബന്ധുവിന്റെ ലൈസന്‍സും ആര്‍സി ബുക്കും മോട്ടോര്‍വാഹന വകുപ്പ് (എംവിഡി) പിടിച്ചെടുത്തു. നടപടിക്രമത്തിന്റെ ഭാഗമായി എംവിഡി നോട്ടീസ് നല്‍കിയിട്ടുണ്ട്. കഴക്കൂട്ടം-കാരോട് ബൈപ്പാസിലാണ് യുവാവ് മുന്‍പില്‍ ഇരുത്തിയ കുട്ടിയെക്കൊണ്ട് ബൈക്കോടിക്കാന്‍ പരിശീലിപ്പിച്ചത്. ഇതിന്റെ വീഡിയോ ഞായറാഴ്ചയാണ് സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നത്. മറ്റു വാഹനയാത്രക്കാരാണ് വീഡിയോ പകര്‍ത്തിയത്.
പുറത്തുവന്ന വീഡിയോയില്‍നിന്നാണ് മോട്ടോര്‍വാഹന വകുപ്പിന് വണ്ടിയുടെ രജിസ്‌ട്രേഷന്‍ നമ്പര്‍ ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ പാറശ്ശാല രജിസ്‌ട്രേഷന്‍ വാഹനമാണെന്ന് തിരിച്ചറിഞ്ഞു. വിലാസത്തില്‍ പാറശ്ശാല സ്വദേശി ജേക്കബ് എന്നയാളാണ് കുട്ടിയെക്കൊണ്ട് വാഹനം ഓടിപ്പിച്ചതെന്ന് കണ്ടെത്തി. അഞ്ച് വയസ്സുള്ള എല്‍കെജി വിദ്യാര്‍ഥിയാണ് കുട്ടിയെന്ന് ആര്‍ടിഒ വ്യക്തമാക്കി.
കുട്ടിയുടെ പിതൃസഹോദരനാണ് കുട്ടിയേക്കൊണ്ട് വണ്ടിയോടിപ്പിച്ചത്. ഇയാളുടെ ലൈസന്‍സും ബൈക്കിന്റെ രജിസ്‌ട്രേഷനും റദ്ദാക്കുമെന്ന് തിരുവനന്തപുരം ആര്‍.ടി.ഒ. ബിജുമോന്‍ കഴിഞ്ഞദിവസം അറിയിച്ചിരുന്നു. ഒരാഴ്ചയ്ക്കകം നടപടിയുണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരം.
5 വയസുകാരന്‍ ബൈക്ക് ഓടിച്ചു; ലൈസന്‍സും ആര്‍സി ബുക്കും പിടിച്ചെടുത്തു
കഴക്കൂട്ടം-കാരോട് ബൈപ്പാസിലാണ് യുവാവ് മുന്‍പില്‍ ഇരുത്തിയ കുട്ടിയെക്കൊണ്ട് ബൈക്കോടിക്കാന്‍ പരിശീലിപ്പിച്ചത്. ഇതിന്റെ വീഡിയോ ഞായറാഴ്ചയാണ് സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നത്.
New Update