ആരോഗ്യ സ്ഥാപനങ്ങളുടെ വികസനത്തിന് 53 കോടിയുടെ ഭരണാനുമതി

കോഴിക്കോട് ഗവ. മാനസികാരോഗ്യ കേന്ദ്രത്തിന് ആദ്യഘട്ടമായി 28 കോടിയും കണ്ണൂർ പിണറായി സ്പെഷ്യാലിറ്റി ഹോസ്പിറ്റലിന് രണ്ടാം ഘട്ടമായി 25 കോടിയുമാണ് അനുവദിച്ചത്.

author-image
Prana
New Update
mental hospital clt

സംസ്ഥാനത്തെ 2 ആരോഗ്യ സ്ഥാപനങ്ങളിൽ പുതിയ കെട്ടിടങ്ങൾ നിർമ്മിക്കുന്നതിന് 53 കോടി രൂപയുടെ നബാർഡ് ധനസഹായത്തിന് ഭരണാനുമതി നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കോഴിക്കോട് ഗവ. മാനസികാരോഗ്യ കേന്ദ്രത്തിന് ആദ്യഘട്ടമായി 28 കോടിയും കണ്ണൂർ പിണറായി സ്പെഷ്യാലിറ്റി ഹോസ്പിറ്റലിന് രണ്ടാം ഘട്ടമായി 25 കോടിയുമാണ് അനുവദിച്ചത്. നടപടിക്രമങ്ങൾ പാലിച്ച് എത്രയും വേഗം നിർമ്മാണ പ്രവർത്തികൾ ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

കോഴിക്കോട് ഗവ. മാനസികാരോഗ്യ കേന്ദ്രത്തിനെ അത്യാധുനിക സൗകര്യങ്ങളോടെയുള്ള ആശുപത്രിയാക്കാനാണ് പരിശ്രമിക്കുന്നത്. 1872ൽ സ്ഥാപിതമായതും കുതിരവട്ടത്ത് 20 ഏക്കർ ഭൂമിയിൽ വ്യാപിച്ച് കിടക്കുന്നതുമായ കോഴിക്കോട് മാനസികാരോഗ്യ കേന്ദ്രത്തിൽ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനായി മാസ്റ്റർ പ്ലാൻ തയ്യാറാക്കി. മാസ്റ്റർ പ്ലാൻ പ്രകാരം ഘട്ടം ഘട്ടമായുള്ള വികസനമാണ് നടപ്പിലാക്കുന്നത്. മാനസികാരോഗ്യ കേന്ദ്രത്തിന്റെ രണ്ട് ഘട്ടമായിട്ടുള്ള നിർമ്മാണ പ്രവർത്തികൾക്കായി 55 കോടി രൂപയുടെ പദ്ധതിയാണ് നബാർഡിന് നൽകിയത്. അതിൽ ഒന്നാം ഘട്ടത്തിൽ ഉൾപ്പെടുത്തി കിടത്തി ചികിത്സയ്ക്കായുള്ള ഇൻ പേഷ്യന്റ് ബ്ലോക്ക് നിർമ്മാണത്തിനാണ് 28 കോടി രൂപ നബാർഡ് പദ്ധതി പ്രകാരം അനുവദിച്ചിട്ടുള്ളത്. മൂന്ന് നിലകളുള്ള കെട്ടിടത്തിന്റെ ആകെ വിസ്തൃതി 6249.25 മീറ്റർ സ്‌ക്വയർ ആണ്. 120 കിടക്കകളുള്ള ഫാമിലി വാർഡ് ആണ് ഈ കെട്ടിടത്തിൽ ഉൾപ്പെടുന്നത്. ഒപിചൈൽഡ് ഒപിഐപി എന്നിവയാണ് നിർമ്മിക്കുന്നത്.

പിണറായി സാമൂഹിക ആരോഗ്യ കേന്ദ്രത്തെ ഒരു അത്യാധുനിക സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ ആയി ഉയർത്തുന്നതിന്റെ ഭാഗമായി 6245 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള 6 നിലകളുള്ള കെട്ടിടമാണ് വിഭാവനം ചെയ്തിട്ടുള്ളത്. ഇതിനായി നബാർഡ് ഫണ്ടിൽ ഉൾപ്പെടുത്തി 2 ബേസ്മെന്റ് ഫ്ളോർഗ്രൗണ്ട് ഫ്ളോർഫസ്റ്റ് ഫ്ളോർ എന്നിവയുടെ നിർമ്മാണത്തിനായി ഒന്നാം ഘട്ടത്തിൽ 19.75 കോടി രൂപയുടെ ഭരണാനുമതി നൽകിയിരുന്നു.

ഒന്നാം ബേസ്‌മെന്റ് ഫ്ളോറിൽ ഫ്രീസർ റൂംസ്റ്റോർ റൂംഇലക്ട്രിക്കൽ യൂണിറ്റ്ഓക്സിജൻ സ്റ്റോറേജ് എന്നിവയും രണ്ടാം ബേസ്‌മെന്റ് ഫ്ളോറിൽ മെഡിസിൻ സ്റ്റോർലാബ്എക്സ് റേഇസിജിലോൺട്രിഅടുക്കളസ്റ്റെറിലൈസേഷൻ യൂണിറ്റ് എന്നിവയും ഗ്രൗണ്ട് ഫ്ളോറിൽ റിസപ്ഷൻകാഷ്വാലിറ്റിമൈനർ ഒടിഡ്രസ്സിങ് റൂംപ്ലാസ്റ്റർ റൂംഫാർമസിസെർവർ റൂം എന്നിവയും ഫസ്റ്റ് ഫ്ളോറിൽ മെഡിക്കൽ ഐസിയുലേബർ റൂംനവജാതശിശു പരിചരണ വിഭാഗംതിയറ്റർ കോംപ്ലക്സ്സർജിക്കൽ ഐസിയുറിക്കവറി റൂം എന്നിവയും സജ്ജീകരിച്ചിരിക്കുന്നു. ഇവയുടെ നിർമ്മാണം പൂർത്തീകരിച്ചു.

കെട്ടിടത്തിന്റെ രണ്ടാം ഘട്ടത്തിൽ രണ്ടും മൂന്നും നിലകളുടെയും അനുബന്ധ പ്രവൃത്തികളുടെയും പൂർത്തീകരണത്തിനാണ് 25 കോടി അനുവദിച്ചത്. രണ്ടാംനിലയിൽ ഒഫ്താൽമോളജി ഒ.പിഡെന്റൽ ഒ.പിഓപ്പറേഷൻ തീയേറ്റർപ്രീ ഓപ്പറേഷൻ റൂംവാർഡുകൾറൂമുകൾ എന്നിവയും മൂന്നാം നിലയിൽ വാർഡുകൾറൂമുകൾഓഫീസ്റിക്രിയേഷൻ റൂംകോൺഫറൻസ് റൂം എന്നിവയുമാണ് പ്ലാൻ ചെയ്തിരിക്കുന്നത്. കൂടാതെ ഒന്നാം ഘട്ടത്തിൽ പൂർത്തിയാക്കാനുള്ള പ്രവൃത്തികളും അനുബന്ധ പ്രവൃത്തികൾക്കായി ആശുപത്രിക്കകത്തെ റോഡ്അപ്രോച്ച് റോഡ്യാർഡ്ഇന്റർലോക്ക്സംരക്ഷണഭിത്തിചുറ്റുമതിൽ മാലിന്യസംസ്‌കരണ പ്ലാന്റ്ഗേറ്റ്ഇലക്ട്രിക്കൽഎ.സി.ട്രാൻസ്ഫോർമർ സൗകര്യം എന്നിവയും രണ്ടാം ഘട്ടത്തിൽ പൂർത്തിയാക്കും.

kerala government development hospital