നിലമ്പൂരില്‍ യാത്രയ്ക്കിടെ വയോധികന് സൂര്യാഘാതമേറ്റു; കൈകളിലും വയറിലും പൊള്ളലേറ്റു

കൈകളില്‍ പൊള്ളലേറ്റത് പോലുള്ള നീറ്റലാണ് ആദ്യം അനുഭവപ്പെട്ടത്. വീട്ടിലെത്തി തണുത്ത വെള്ളത്തില്‍ കഴുകിയപ്പോള്‍  വേദന അനുഭവപ്പെട്ടു. ഇതിന് പിന്നാലെ കൈകളിലും വയറിലും പൊള്ളലേറ്റ ഇടത്ത് കുമിളകള്‍ പൊങ്ങി.

author-image
Vishnupriya
New Update
sunburn

പ്രതീകാത്മക ചിത്രം

Listen to this article
0.75x 1x 1.5x
00:00 / 00:00

മലപ്പുറം: നിലമ്പൂരില്‍ യാത്രയ്ക്കിടെ വയോധികന് സൂര്യാഘാതമേറ്റു. നിലമ്പൂര്‍ മയ്യന്താനി പുതിയപറമ്പൻ സുരേഷി(53)നാണ് സൂര്യാഘാതമേറ്റത്. സുരേഷിന്‍റെ കൈകളിലും വയറിലും പൊള്ളലേറ്റിട്ടുണ്ട്. പൊള്ളലേറ്റ ഭാഗങ്ങളില്‍ ചെറിയ കുമിളകളും പൊങ്ങിയിട്ടുണ്ട്. കഴിഞ്ഞ ദിവസം മമ്പാട് നിന്ന് നിലമ്പൂരിലേക്കുള്ള യാത്രാമദ്ധ്യേയാണ് സംഭവം. 

കൈകളില്‍ പൊള്ളലേറ്റത് പോലുള്ള നീറ്റലാണ് ആദ്യം അനുഭവപ്പെട്ടത്. വീട്ടിലെത്തി തണുത്ത വെള്ളത്തില്‍ കഴുകിയപ്പോള്‍  വേദന അനുഭവപ്പെട്ടു. ഇതിന് പിന്നാലെ കൈകളിലും വയറിലും പൊള്ളലേറ്റ ഇടത്ത് കുമിളകള്‍ പൊങ്ങി. തുടര്‍ന്ന് ആശുപത്രിയിൽ ചികിത്സ തേടി. നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലാണ് ചികിത്സ തേടിയെത്തിയത്. അവിടെ നിന്ന് നൽകിയ മരുന്ന് പുരട്ടിയിട്ടും വേദനയ്ക്കും പൊള്ളലിനും കുറവില്ലെന്നാണ് സുരേഷ് പറയുന്നത്.

nilambur sunburn