എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ നിന്നും 56 കിലോ കഞ്ചാവ് പിടികൂടി.റെയിൽവേ ജീവനക്കാരനും രണ്ട് മലയാളികളും പിടിയിൽ

ട്രെയിനിലെ കരാർ ജീവനക്കാരന്റെ ഒത്താശയോടുകൂടിയാണ്  കഞ്ചാവ് കടത്തിയതെന്ന് പൊലീസ് പറഞ്ഞു .ടാറ്റ നഗർ എക്‌സ്പ്രസിൽ നിന്നും പിടികൂടിയ  കഞ്ചാവ്  ലഗേജ് ബോഗിക്കുള്ളിൽ ഒളിപ്പിച്ചാണ് കടത്താൻ ശ്രമിച്ചത്.

author-image
Devina
New Update
kanjavuuuuuuuuu

 കൊച്ചി: എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ നിന്നും 56 കിലോ കഞ്ചാവുമായി  രണ്ട് മലയാളികളും ഒരു റെയിൽവേ ജീവനക്കാരനും പിടിയിലായി .

ട്രെയിനിലെ കരാർ ജീവനക്കാരന്റെ ഒത്താശയോടുകൂടിയാണ്  കഞ്ചാവ് കടത്തിയതെന്ന് പൊലീസ് പറഞ്ഞു .

ടാറ്റ നഗർ എക്‌സ്പ്രസിൽ നിന്നും പിടികൂടിയ  കഞ്ചാവ്  ലഗേജ് ബോഗിക്കുള്ളിൽ ഒളിപ്പിച്ചാണ് കടത്താൻ ശ്രമിച്ചത്.

കരാർ ജീവനക്കാരനായ ഉത്തരേന്ത്യൻ സ്വദേശി സുഖലാൽ, വിജയവാഡയിൽ നിന്നാണ് കഞ്ചാവ് എത്തിച്ചതെന്നാണ് വിവരം.

കഞ്ചാവ് കൈപ്പറ്റാനെത്തിയ സനൂപ്, ദീപക് എന്നീ മലയാളികളാണ് കസ്റ്റഡിയിലായിട്ടുള്ളത്.

ഇന്നു പുലർച്ചെ ട്രെയിൻ എറണാകുളം സ്റ്റേഷനിൽ എത്തിയപ്പോഴാണ് ഇവർ പിടിയിലായത്. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് പറഞ്ഞു.