ഓണക്കാലത്ത് വിറ്റത് 5673 കിലോ പൂക്കൾ, വിറ്റുവരവ് 13 ലക്ഷം', കുടുംബശ്രീ വർണ വസന്തം സൂപ്പർ ഹിറ്റ്

99.9 ഏക്കറിൽ നിന്നായി 13 ലക്ഷം രൂപയുടെ പൂക്കളാണ് കുടുംബശ്രീ വിറ്റത്. മലപ്പുറത്ത് കുടുംബശ്രീ വർണ വസന്തം സൂപ്പർ ഹിറ്റ്. 5673 കിലോ പൂക്കളാണ് ഈ ഓണക്കാലത്ത് വിറ്റത്

author-image
Devina
New Update
flower

'
മലപ്പുറം: ഒരു പു മാത്രം ചോദിച്ചു... ഒരു പൂക്കാലം നീ തന്നു...' മലയാള ത്തിലെ ഈ ഹിറ്റ് ഗാനം പോലെ സൂപ്പർ ഹിറ്റായിരിക്കുകയാണ് ഇത്തവണ കുടുംബശ്രീയുടെ പൂ കൃഷിയും. ഈ ഓണത്തിന് കുടുംബശ്രീ മലപ്പുറം ജില്ല മിഷന് കീഴിൽ 5673 കിലോ പൂക്കളാണ് 'വർണ വസന്തം' തീർത്ത് വിറ്റഴിച്ചത്. 1319380 രൂപയാണ് വിറ്റുവരവായി കുടുംബശ്രീയ്ക്ക് ലഭിച്ചത്.

കുടുംബശ്രീയുടെ പൂക്കൾ മലയാളികൾ ഏറ്റെടുക്കുന്ന വർണക്കാഴ്ചയാണ് ഈ ഓണക്കാലത്ത് കൺനിറയെ കാണാനായത്. ചില ഭാഗങ്ങളിൽ പ്രതീക്ഷിച്ച വിൽപനയിൽ നേരിയ ഇടിവുവന്നെങ്കിലും ഭൂരിഭാഗം സി. ഡി.എസുകളിലും കുടുംബശ്രീ പുക്കൾക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചത്.

 ഓണം മുന്നിൽക്കണ്ട് 77 സി. ഡി.എസുകളിലെ 295 സംഘകൃഷി ഗ്രൂപ്പുകളാണ് 99.9 ഏക്കർ സ്ഥലത്ത് പൂ കൃഷി ചെയ്തത്. 1180 കുടുംബശ്രീ കർഷകരും ഓണവിപണി പിടിച്ചെടുക്കാൻ സംഘകൃഷി ഗ്രൂപ്പുകളിൽ പ്രവർത്തിച്ചു.

Also Read:

https://www.kalakaumudi.com/kerala/sri-krishna-jayanti-today-in-full-devotion-grand-celebrations-in-the-state-procession-in-the-evening-10463860


ചെണ്ടുമല്ലികളിൽ പിടിച്ച് കയറി കുടുംബശ്രീ 


മഞ്ഞ, ഓറഞ്ച് നിറങ്ങളിലുള്ള ചെണ്ടുമല്ലികളാണ് 90 ശതമാനത്തോളം കൃഷി ചെയ്തത്. ജില്ലയിൽ നിലമ്പൂർ, കാളികാവ്, കൊണ്ടോട്ടി, തിരൂരങ്ങാടി തുടങ്ങിയ ബ്ലോക്കുകളിലാണ് വലിയ രീതിയിൽ കൃഷി ചെയ്തത്. മായവും വിഷവും കലരാത്ത പുക്കൾ ന്യായമായ വിലയ്ക്ക് വിപണിയി ൽ എത്തിക്കുകയെന്ന ലക്ഷ്യത്തിലാണ് കുടുംബശ്രീ പുകൃഷിയുമായി രംഗത്ത് വന്നത്.

2023ൽ ആരംഭിച്ച പദ്ധതിക്ക് വലിയ സ്വീകാര്യതയാണ് സമുഹത്തിൽ നിന്ന് ലഭിച്ചതെന്ന് കുടുംബശ്രീ അംഗങ്ങൾ സാക്ഷ്യപ്പെടുത്തുന്നുണ്ട്. വരും വർഷങ്ങളിൽ പദ്ധതി കൂടുതൽ സജീവമാക്കാനാണ് കുടും ബശ്രീ അംഗങ്ങൾ ഒരുങ്ങുന്നത്.

onam