സ്‌പെഷൽ സർവീസ് നടത്തുന്ന 6 ട്രെയിനുകൾ സ്ഥിരം സർവീസാക്കും

കേരളത്തിൽ സ്‌പെഷൽ സർവീസ് നടത്തുന്ന 6 ട്രെയിനുകൾ വൈകാതെ സ്ഥിരം സർവീസാക്കിമാറ്റുമെന്നും ഇതിന് അംഗീകാരം നൽകിയെന്നും കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.

author-image
Devina
New Update
traiinn

തിരുവനന്തപുരം: കേരളത്തിൽ സ്‌പെഷൽ സർവീസ് നടത്തുന്ന 6 ട്രെയിനുകൾ വൈകാതെ സ്ഥിരം സർവീസാക്കിമാറ്റുമെന്നും ഇതിന് അംഗീകാരം നൽകിയെന്നും കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.

കൊല്ലം- വിശാഖപട്ടണം എക്‌സ്പ്രസ്, പാലക്കാട്-കണ്ണൂർ എക്‌സ്പ്രസ്, കണ്ണൂർ-കോഴിക്കോട് എക്‌സ്പ്രസ്, എറണാകുളം-കൊല്ലം മെമു, തിരുവനന്തപുരംനോർത്ത്-മംഗളൂരു ജംക്ഷൻ അന്ത്യോദയം, എറണാകുളം- വേളാങ്കണ്ണി സ്‌പെഷലുകളാണ് സ്ഥിരം സർവീസുകളാക്കുന്നത്.

ഇതോടെ ഇവയുടെ ടിക്കറ്റ് നിരക്ക് കുറയും.