അമ്മയുടെ മുന്നില്‍ വാഹനമിടിച്ച് 6 വയസുകാരന് ദാരുണാന്ത്യം

വാടാനംകുറുശ്ശി സ്‌കൂള്‍ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ആരവ്. ഇന്നലെ വൈകുന്നേരം വാഹനത്തില്‍ നിന്നും വീടിന് മുന്നില്‍ ഇറങ്ങിയ ആരവ് അമ്മയുടെ കയ്യില്‍ നിന്നും പിടിവിട്ട് ഓടി ഈ സമയം അതുവഴ വന്ന മറ്റൊരു സ്‌കൂള്‍ വാഹനം കുട്ടിയെ ഇടിക്കുകയായിരുന്നു.

author-image
Sneha SB
New Update
ARAV

പാലക്കാട്: പാലക്കാട് അമ്മയുടെ മുന്നില്‍വച്ച് സ്‌കൂള്‍ ബസിടിച്ച് 6 വയസുകാരന് ദാരുണാന്ത്യം. പട്ടാമ്പി പുലശ്ശേരിക്കര സ്വദേശി കാമികം കൃഷ്ണകുമാറിന്റെ മകന്‍ ആരവ് ആണ് മരിച്ചത്. വാടാനംകുറുശ്ശി സ്‌കൂള്‍ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ആരവ്.ഇന്നലെ വൈകുന്നേരം വാഹനത്തില്‍ നിന്നും വീടിന് മുന്നില്‍ ഇറങ്ങിയ ആരവ് അമ്മയുടെ കയ്യില്‍ നിന്നും പിടിവിട്ട് ഓടി ഈ സമയം അതുവഴ വന്ന മറ്റൊരു സ്‌കൂള്‍ വാഹനം കുട്ടിയെ ഇടിക്കുകയായിരുന്നു.പരിക്കേറ്റ ആരവിനെ ഉടന്‍ തന്നെ പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു തുടര്‍ന്ന് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ ഇന്ന് രാവിലെ മരണം സംഭവിക്കുകയായിരുന്നു. കൃഷ്ണകുമാര്‍ ശ്രീദേവി ദമ്പതികളുടെ ഏക മകനാണ് ആരവ്.

accident