/kalakaumudi/media/media_files/hhgLoo4y1K3So8Bpiegn.jpg)
കടയില്‍ സാധനം വാങ്ങാന്‍ എത്തിയ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയോട് അപമര്യാദയായി പെരുമാറിയ വയോധികന്‍ പിടിയില്‍. ചാരുംമൂട് താമരക്കുളം മേക്കുംമുറി നെടിയവിള വീട്ടില്‍ ഷംസുദീനെ (60) ആണ് നൂറനാട് പോലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 230 ഓടെ താമരക്കുളം ഭാഗത്തുള്ള കടയില്‍ സാധനം വാങ്ങാനെത്തിയപ്പോളായിരുന്നു സംഭവം. വിദ്യാര്‍ത്ഥിനി കടയ്ക്കുള്ളില്‍ കയറിയപ്പോള്‍ പ്രതി ഉപദ്രവിച്ചതായാണു പരാതി. മാവേലിക്കര കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. സബ് ഇന്‍സ്‌പെക്ടര്‍മാരായ എസ്. നിതീഷ്, പി.കെ. സന്തോഷ്, സി.പി.ഒമാരായ മനുകുമാര്‍, മനു പ്രസന്നന്‍, വിനീത, രജനി എന്നിവരടങ്ങുന്ന പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.