/kalakaumudi/media/media_files/2025/12/15/whatsapp-2025-12-15-17-27-58.jpeg)
കൊച്ചി: പൂത്തോട്ട എസ് എൻ ലോ കോളേജിന്റെ ആഭിമുഖ്യത്തിൽ നടന്നുവന്ന അഖിലേന്ത്യാ മൂട്ട് കോർട് മൽസരത്തിൽ ബാംഗ്ലൂർ ബി.എം.എസ് ലോ കോളേജ് ഒന്നാം സ്ഥാനം കരസ്ഥമാക്കി.ഹൈദരാബാദ് ഉസ്മാനിയ യൂണിവേഴ്സിറ്റി ലോ കോളേജ് രണ്ടാം സ്ഥാനത്തെത്തി. ഗവണ്മെന്റ് ലോ കോളേജ് കോഴിക്കോട്,ക്രൈസ്റ്റ് ഡീംഡ് യൂണിവേഴ്സിറ്റി ബാംഗ്ലൂർ എന്നിവർ യഥാക്രമം മൂന്നും നാലും സ്ഥാനങ്ങൾ കരസ്ഥമാക്കി. ബെസ്റ്റ് സ്പീക്കർ അവാർഡിന് അമ്ര ഇഷാഖ് അർഹയായി. സമാപനസമ്മേളനത്തിൽ കേരള ഹൈക്കോടതി ജഡ്ജിമാരായ ജസ്റ്റിസ് വി ജി അരുൺ ,ജസ്റ്റിസ് സി എസ് ഡയസ്, ഡോ.ജസ്റ്റിസ് കൗസർ ഇടപ്പഗത്തു എന്നിവർചേർന്ന്പുരസ്‌കാരവിതരണംചെയ്തു. കോളേജ് മാനേജർ എ.ഡി ഉണ്ണികൃഷ്ണൻഅധ്യക്ഷതവഹിച്ചു. പ്രിൻസിപ്പൽ ഡോ കെ ആർ രഘുനാഥൻ മുഖ്യ പ്രഭാഷണം നടത്തി. സമ്മേളനത്തിൽ പൂത്തോട്ട എസ് എൻ ഡി പി ശാഖാ യോഗം വൈസ് പ്രസിഡന്റ് അനില സാബു , സെക്രട്ടറി അരുൺകാന്ത് , യൂണിയൻ കമ്മിറ്റി മെമ്പർ അഭിലാഷ് കൊല്ലംപറമ്പിൽ , അക്കാദമിക് കോ ഓർഡിനേറ്റർ സുരേഷ് എം വേലായുധൻ, കോളേജ് യൂണിയൻ ചെയർമാൻ വിഷ്ണു എം എസ്,എസ് എൻ ലോ കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ സിന്ധു സോമൻ, എന്നിവർ സംസാരിച്ചു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
