പാലക്കാട്:സ്കൂൾ ബസിടിച്ച് ചികിത്സയിലായിരുന്ന ആറ് വയസുകാരി മരിച്ചു സെന്റ് തോമസ് എരിമയൂർ സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിനി ത്രിതിയയാണ് മരിച്ചത്.കഴിഞ്ഞ ദിവസം വൈകിട്ട് സ്കൂൾ വിട്ട് ബസിലെത്തിയ ത്രിതീയ ബസിൽ നിന്ന് ഇറങ്ങിയതിനു ശേഷം ഇതേ ബസ് തന്നെ കുട്ടിയെ ഇടിക്കുകയായിരുന്നു.
ത്രിതീയ റോഡ് മുറിച്ചു കടക്കുന്നതിനിടെ ഡ്രൈവർ ബസ് മുന്നോട്ട് എടുക്കുകയായിരുന്നു കുട്ടി റോഡ് മുറിച്ചു കടക്കുന്നത് ഡ്രൈവർ കണ്ടിരുന്നില്ല.ഗുരുതരമായി പരിക്കേറ്റ കുട്ടിയെ കോവൈ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കയായിരുന്നു. മൃതദേഹം ഉച്ചയോടെ വീട്ടിൽ സംസ്കരിക്കും.