ഡോ. പല്‍പ്പുവിന്റെ 76-ാം ചരമ വാര്‍ഷികം; പേട്ട ശ്രീനാരായണ ജന്മശതാബ്ദി സ്മാരക മന്ദിരത്തില്‍ അനുസ്മരണം

വൈകുന്നേരം 5.30ന് തിരുവനന്തപുരം മേയര്‍ അഡ്വ. വി. വി രാജേഷ് ഉദ്ഘാടനം ചെയ്യും

author-image
Rajesh T L
New Update
dr palpu

തിരുവനന്തപുരം: ഡോ. പല്‍പ്പുവിന്റെ എഴുപത്താറാമത് ചരമദിനാചരണം ഡോ. പി പല്‍പ്പു ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ ഞായറാഴ്ച പേട്ട ശ്രീനാരായണ ജന്മശതാബ്ദി സ്മാരക മന്ദിരത്തില്‍ നടത്തും. വൈകുന്നേരം 5.30ന് തിരുവനന്തപുരം മേയര്‍ അഡ്വ. വി. വി രാജേഷ് ഉദ്ഘാടനം ചെയ്യും. ബ്രഹ്‌മശ്രീ ശാരദാനന്ദ സ്വാമികള്‍ (ശിവഗിരിമഠം) അനുഗ്രഹപ്രഭാഷണം നടത്തും. 

പല്‍പ്പു ഫൗണ്ടേഷന്‍ വര്‍ക്കിംഗ് പ്രസിഡണ്ട ്നെടുംകുന്നം ഗോപാലകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തും. എസ് സുവര്‍ണ്ണകുമാര്‍ (ഫൗണ്ടേഷന്‍ വൈസ് പ്രസിഡന്റ്) അഡ്വക്കേറ്റ് എസ് പി ദീപക് (പേട്ട അവാര്‍ഡ് കൗണ്‍സിലര്‍)അനില്‍കുമാര്‍ (മുന്‍കൗണ്‍സിലര്‍) എന്നിവര്‍ ഡോക്ടര്‍ പി പല്‍പ്പുവിനെ അനുസ്മരിക്കും. കരിക്കകം സുരേന്ദ്രന്‍ സ്വാഗതവും കരിക്കകം ബാലചന്ദ്രന്‍ കൃതജ്ഞതയും രേഖപ്പെടുത്തും.

kerala life