കടയിൽ പോയ ഏഴാം ക്ലാസുകാരിയെ തടഞ്ഞു നിർത്തി പണം തട്ടി; എതിർത്തപ്പോൾ മുടി മുറിച്ചു, സംഭവം കൊച്ചിയിൽ

കടയിൽ നിന്ന് സാധനം വാങ്ങാൻ ഏൽപ്പിച്ച 100 രൂപയാണ് യുവാവ് പിടിച്ചു പറിച്ചത്.പെൺകുട്ടി എതിർത്തപ്പോഴാണ് കത്രികയെടുത്ത് മുടി മുറിക്കുകയും പണവുമായി കടന്നു കളയുകയും ചെയ്തത്.

author-image
Greeshma Rakesh
Updated On
New Update
crime

പ്രതീകാത്മക ചിത്രം

Listen to this article
0.75x1x1.5x
00:00/ 00:00

കൊച്ചി: കൊച്ചിയിൽ ഏഴാം ക്ലാസ്സുകാരിയെ തടഞ്ഞുനിർത്തി പണം തട്ടിയെടുത്തതായി പരാതി. എതിർത്ത പെൺകുട്ടിയുടെ മുടി മുറിച്ചു. ചേപ്പനം ചാത്തമ്മയിൽ ബുധനാഴ്ച രാവിലെയാണ് സംഭവമുണ്ടായത്. കടയിൽ സാധനം വാങ്ങാൻ പോയ കുട്ടിക്ക് നേരെയാണ് നടുറോഡിൽവച്ച് ആക്രമണം ഉണ്ടായത്.

തൊപ്പിധരിച്ച്‌ ഇരു ചക്ര വാഹനത്തിൽ എത്തിയ യുവാവ് വഴിയിൽ പെൺകുട്ടിയെ തടഞ്ഞുനിർത്തുകയായിരുന്നു.കടയിൽ നിന്ന് സാധനം വാങ്ങാൻ ഏൽപ്പിച്ച 100 രൂപയാണ് യുവാവ് പിടിച്ചു പറിച്ചത്.പെൺകുട്ടി എതിർത്തപ്പോഴാണ് കത്രികയെടുത്ത് മുടി മുറിക്കുകയും പണവുമായി കടന്നു കളയുകയും ചെയ്തത്. ആ സമയത്ത് റോഡിൽ ആരും ഉണ്ടായിരുന്നില്ല.

കരഞ്ഞുകൊണ്ട് വീട്ടിലേക്ക് എത്തിയ പെൺകുട്ടി പറഞ്ഞ വിവരം അനുസരിച്ച്‌ വീട്ടുകാരും അയൽക്കാരും പ്രദേശത്ത് തെരഞ്ഞെങ്കിലും ആളെ കിട്ടിയില്ല. പഞ്ചായത്ത് പ്രസിഡന്റിന്റെ നിർദേശപ്രകാരം പെൺകുട്ടിയുടെ അച്ഛൻ പനങ്ങാട് പൊലീസിൽ പരാതി നൽകി. വനിതാ പൊലീസ് പെൺകുട്ടിയുടെ മൊഴിയെടുത്തു.

robberry kochi Crime News