ദുരന്തഭൂമിയായി വയനാട് ;മരണം 380 ആയി, ഇനി കണ്ടെത്താനുള്ളത് 180 പേരെ,ഏഴാം ദിവസവും തെരച്ചിൽ തുടരും

ചൂരൽമല സ്കൂൾ, വെള്ളാർമല വില്ലേജ് ഓഫീസ് പരിസരത്ത് മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്താൻ സൈന്യത്തിന്റെ നേതൃത്വത്തിൽ റഡാർ ഉപയോ​ഗിച്ചുള്ള പരിശോധനയും ഇന്നും തുടരും.

author-image
Greeshma Rakesh
New Update
death wayand

7th day of search in wayanad landslide

Listen to this article
0.75x1x1.5x
00:00/ 00:00

കൽപ്പറ്റ: വയനാട് ഉരുൾപൊട്ടലിൽ മരണം  380 ആയി.ഇനിയും മരണ സംഖ്യ ഉയരാനാണ് സാധ്യത.ദുരന്തത്തിൽ കാണാതായവർക്കായുള്ള  തെരച്ചിൽ ഏഴാം ദിവസവും തുടരുകയാണ്. മുണ്ടക്കൈ, പുഞ്ചിരിമട്ടം പ്രദേശങ്ങളിലാണ് ഇന്ന് പ്രധാനമായും ദൗത്യംസംഘത്തിന്റെ തെരച്ചിൽ നടക്കുക.ചൂരൽമല സ്കൂൾ, വെള്ളാർമല വില്ലേജ് ഓഫീസ് പരിസരത്ത് മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്താൻ സൈന്യത്തിന്റെ നേതൃത്വത്തിൽ റഡാർ ഉപയോ​ഗിച്ചുള്ള പരിശോധനയും ഇന്നും തുടരും.

മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്താനായി രാവിലെ തെരച്ചിൽ പുനരാരംഭിക്കും.വീടുകൾക്കുമേൽ നാൽപത് അടിയോളം ഉയരത്തിൽ കല്ലും മണ്ണും അടിഞ്ഞിരിക്കുന്നതാണ് പ്രധാന വെല്ലുവിളി.ചൂരൽമല സ്കൂൾ, വെള്ളാർമല വില്ലേജ് ഓഫീസ് പരിസരങ്ങളിലാണ് പരിശോധന തുടരുന്നത്. മലപ്പുറത്ത് ചാലിയാറിലും മൃതദേഹങ്ങൾ കണ്ടെത്താനായി വ്യാപകമായ തെരച്ചിൽ തുടരുകയാണ്.  ഇനിയും 180 പേരെ കണ്ടെത്താനുണ്ടെന്നാണ് ജില്ലാ ഭരണകൂടത്തിൻറെ കണക്ക്. 17 ക്യാമ്പുകളിലായി 2551 പേരെ ദുരന്തമുഖത്തു നിന്നും മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.

Wayanad landslide death