8 പേർക്ക് കൂടി കോളറ ലക്ഷണങ്ങൾ; ഉറവിടം കണ്ടെത്താൻ സാധിക്കാതെ ആരോഗ്യ വകുപ്പ്

21പേരാണ് നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലുള്ളത്. സ്ഥാപനത്തിലെ ഭിന്നശേഷിക്കാരനായ യുവാവ് അനു മരിച്ചത് കോളറ കാരണമാണെന്ന നി​ഗമനത്തിലാണ് ആരോ​ഗ്യ വകുപ്പ്.

author-image
Anagha Rajeev
New Update
shigella
Listen to this article
0.75x 1x 1.5x
00:00 / 00:00

തിരുവനന്തപുരം: നെയ്യാറ്റിൻകരയിലെ സ്വകാര്യ സ്ഥാപനത്തിലെ എട്ട് പേർക്കു കൂടി കോളറ ലക്ഷണങ്ങൾ. എന്നാൽ ഇതിൻ്റെ  ഉറവിടം കണ്ടെത്താൻ ആരോ​ഗ്യ വകുപ്പിന് സാധിച്ചിട്ടില്ല. ആരോ​ഗ്യ വകുപ്പും ഭക്ഷ്യസുരക്ഷാ വിഭാ​ഗവും പരിശോധന നടത്തിയെങ്കിലും ഉറവിടം കണ്ടെത്താനാകാതെ മടങ്ങി.

 21പേരാണ് നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലുള്ളത്. സ്ഥാപനത്തിലെ ഭിന്നശേഷിക്കാരനായ യുവാവ് അനു മരിച്ചത് കോളറ കാരണമാണെന്ന നി​ഗമനത്തിലാണ് ആരോ​ഗ്യ വകുപ്പ്. അനുവിനു കോളറ സ്ഥിരീകരിക്കാനോ സ്രവ സാംപിൾ ഉൾപ്പെടെ പരിശോധിക്കാനോ സാധിച്ചിരുന്നില്ല. പിന്നാലെ 10 വയസുകാരനു കോളറ സ്ഥിരീകരിച്ചതോടെയാണ് ആരോ​ഗ്യ വകുപ്പ് വിശ​ദ പരിശോധന നടത്തിയത്.

health department cholera