എട്ടു വയസുകാരിക്കു പീഡനം: 43കാരന് അഞ്ചു വര്‍ഷം കഠിനതടവ്

അത്തോളി മൊടക്കല്ലൂര്‍, വെണ്മണിയില്‍ വീട്ടില്‍ ലിനീഷ് (43) ന് ആണ് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജ് നൗഷാദലി കെ. പോക്‌സോ നിയമ പ്രകാരം ശിക്ഷ വിധിച്ചത്.

author-image
Prana
New Update
rape case.

എട്ടു വയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ച പ്രതിക്ക് അഞ്ചു വര്‍ഷം കഠിന തടവും നാല്‍പതിനായിരം രൂപ പിഴയും. അത്തോളി മൊടക്കല്ലൂര്‍, വെണ്മണിയില്‍ വീട്ടില്‍ ലിനീഷ് (43) ന് ആണ് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജ് നൗഷാദലി കെ. പോക്‌സോ നിയമ പ്രകാരം ശിക്ഷ വിധിച്ചത്.
2021 ല്‍ ആണ് കേസിന് ആസ്പദമായ സംഭവം. പെണ്‍കുട്ടിയുടെ വീട്ടില്‍ വച്ചു പ്രതി ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. പിന്നീട് പെണ്‍കുട്ടി ഒരു ബന്ധുവിനോട് വിവരം പറയുകയും അവര്‍ കുട്ടിയുടെ അമ്മയെ വിവരം അറിയിക്കുകയും അവര്‍ പോലീസില്‍ പരാതിപ്പെടുകയുമായിരുന്നു.
അത്തോളി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് സബ് ഇന്‍സ്‌പെക്ടര്‍ ജിതേഷ് പി കെ ആണ് അന്വേഷിച്ചത്. പ്രോസിക്യൂഷനു വേണ്ടി അഡ്വ പി ജെതിന്‍ ഹാജരായി.

 

Rape Case imprisonment pocso act koyilandy