മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കാൻ 9 റാപ്പിഡ് റെസ്‌പോൺസ് ടീമുകൾ

author-image
Anagha Rajeev
Updated On
New Update
dddddddddddddddd
Listen to this article
0.75x1x1.5x
00:00/ 00:00

മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിനായി  വനം വന്യജീവി വകുപ്പിൽ 9 റാപ്പിഡ് റെസ്‌പോൺസ് ടീമുകൾ രൂപീകരിക്കാൻ മന്ത്രിസഭായോഗം. ഇതിന്റെ നടത്തിപ്പിനായി സെക്ഷൻ ഫോറസ്റ്റ് ഓഫീസർ, ഫോറസ്റ്റ് ഡ്രൈവർ, പാർട്ട് ടൈം സ്വീപ്പർ എന്നിവയുടെ 9 തസ്തികകൾ വീതം സൃഷ്ടിക്കുന്നതിന് അനുമതി നൽകി.

തിരുവനന്തപുരം ഡിവിഷനിൽ പാലോട്, പുനലൂർ ഡിവിഷനിൽ തെന്മല, കോട്ടയം ഡിവിഷനിൽ വണ്ടൻപതാൽ, മാങ്കുളം ഡിവിഷനിൽ കടലാർ, കോതമംഗലം ഡിവിഷനിൽ കോതമംഗലം എന്നിവിടങ്ങളിലും ചാലക്കുടി ഡിവിഷനിൽ പാലപ്പിള്ളി, നെന്മാറ ഡിവിഷനിൽ കൊല്ലങ്കോട്, നിലമ്പൂർ സൗത്ത് ഡിവിഷനിൽ കരുവാരക്കുണ്ട്, നോർത്ത് വയനാട് ഡിവിഷനിൽ മാനന്തവാടി എന്നിവിടങ്ങളിലുമാണ് പുതുതായി രൂപീകരിക്കുന്ന ആർആർടികൾ.

human wildlife conflict