റിമോട്ട് കൺട്രോൾ ഗേറ്റിനിടയില്‍ കുടുങ്ങി ഒൻപത് വയസ്സുകാരന് ദാരുണാന്ത്യം

വൈകീട്ട് പള്ളിയിൽ നിസ്കാരത്തിനായി പോകുമ്പോൾ അയൽപക്കത്തെ റിമോട്ട് കൺട്രോൾ ഗേറ്റ് തുറന്ന് അടക്കുമ്പോൾ സിനാൻ ഗേറ്റിനുള്ളിൽ കുടുങ്ങുകയായിരുന്നു. ഉടൻ തന്നെ നാട്ടുകാർ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

author-image
Vishnupriya
New Update
sinan

മുഹമ്മദ് സിനാൻ

Listen to this article
0.75x1x1.5x
00:00/ 00:00

തിരൂർ: റിമോട്ട് കൺട്രോൾ ഗേറ്റിൽ കുടുങ്ങി ഒൻപത് വയസ്സുകാരൻ മരിച്ചു. വൈലത്തൂർ ചിലവിൽ സ്വദേശി അബ്ദുൾ ഗഫൂറിൻ്റെയും സജിലയുടെയും മകൻ മുഹമ്മദ് സിനാൻ ആണ് മരിച്ചത്. മലപ്പുറം തിരൂരിനടുത്ത് വൈലത്തൂർ ചിലവിൽ വ്യാഴാഴ്ച വൈകീട്ട് നാലു മണിയോടെയായിരുന്നു സംഭവം.

തിരൂർ ആലിൻ ചുവട് എം.ഇ.ടി. സെൻട്രൽ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിയാണ് സിനാൻ. വൈകീട്ട് പള്ളിയിൽ നിസ്കാരത്തിനായി പോകുമ്പോൾ അയൽപക്കത്തെ റിമോട്ട് കൺട്രോൾ ഗേറ്റ് തുറന്ന് അടക്കുമ്പോൾ സിനാൻ ഗേറ്റിനുള്ളിൽ കുടുങ്ങുകയായിരുന്നു. ഉടൻ തന്നെ നാട്ടുകാർ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സഹോദരി അസ്മ ഐവ. മൃതദേഹം വെള്ളിയാഴ്ച മഞ്ചേരി മെഡിക്കൽ കോളേജാശുപത്രിയിൽ പോസ്റ്റുമോര്‍ട്ട നടപടികള്‍ക്ക് ശേഷം ചിലവിൽ ജുമാ മസ്ജിദ് ഖബറിസ്ഥാനിൽ ഖബറടക്കും.

automatic gate accident