/kalakaumudi/media/media_files/2025/06/28/kevin-2025-06-28-08-09-45.jpg)
കൂത്താട്ടുകുളം: പാലക്കുഴ കാവുംഭാഗത്ത് ഐനുമാക്കിൽ കുളത്തിൽ കൂട്ടുകാരോടൊത്ത് കുളിക്കുന്നതിനിടെ വിദ്യാർത്ഥി മുങ്ങിമരിച്ചു. കുന്നുംപുറത്ത് അജി, ഷിജി ദമ്പതികളുടെ ഏകമകൻ കെവിനാണ് (16) മരിച്ചത്. ഇന്നലെ വൈകിട്ട് നാലരയോടെയാണ് സംഭവം. മൂവാറ്റുപുഴ എസ്.എൻ.ഡി.പി. ഹയർ സെക്കൻഡറി സ്കൂളിലെ ഒന്നാംവർഷ പ്ലസ് വൺ വിദ്യാർത്ഥിയാണ് കെവിൻ. ഇന്നലെ അവധി ദിവസമായതിനാൽ കൂട്ടുകാരോടൊത്ത് കുളിക്കാൻ പോയതായിരുന്നു. കൂത്താട്ടുകുളം ഫയർഫോഴ്സ് എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. മൃതദേഹം കൂത്താട്ടുകുളത്ത് സ്വകാര്യ ആശുപത്രിയിൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പിൽ.