നിലമ്പൂരില്‍ ജീപ്പ് ബൈക്കിലിടിച്ച് യുവാവ്‌ മരിച്ചു

ചുങ്കത്തറയിലെ വെള്ളാരംപാറ വീട്ടില്‍ ആദില്‍ (22) ആണ് മരിച്ചത്. ഇന്‍ഡസ്ടിയല്‍ ജോലിക്കാരനായ ആദില്‍ രാവിലെ ചുങ്കത്തറയിലെ വീട്ടില്‍ നിന്ന് ജോലിക്ക് പോയതായിരുന്നു.

author-image
Prana
New Update
ar

ജീപ്പും മോട്ടോര്‍ ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. ചുങ്കത്തറയിലെ വെള്ളാരംപാറ വീട്ടില്‍ ആദില്‍ (22) ആണ് മരിച്ചത്. ഇന്‍ഡസ്ടിയല്‍ ജോലിക്കാരനായ ആദില്‍ രാവിലെ ചുങ്കത്തറയിലെ വീട്ടില്‍ നിന്ന് ജോലിക്ക് പോയതായിരുന്നു. വൈദ്യുതി തടസം കാരണം ജോലിയില്ലാതിരുന്നതിനെ തുടര്‍ന്ന് തിരിച്ചു വരികയായിരുന്നു.
തിരുവാലി റോഡില്‍ പൂവ്വത്തിക്കുന്ന് എന്ന സ്ഥലത്ത് വെച്ച് എതിരെ വരികയായിരുന്ന ജീപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് ഉടന്‍ തന്നെ നാട്ടുകാര്‍ നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. മൃതദേഹ പരിശോധനയെ തുടര്‍ന്ന് പോസ്റ്റുമോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. പിതാവ്: റഫീഖ്. മാതാവ്: ഷമീമ. സഹോദരങ്ങള്‍: ദില്‍ഷ, അംന, സയാല്‍, അഭാന്‍.

 

nilambur Bike accident accident death