തിരുമല കൗണ്‍സിലറും ബിജെപി നേതാവുമായ കെ.അനില്‍കുമാര്‍ ഓഫിസില്‍ ജീവനൊടുക്കി

സൊസൈറ്റിയില്‍ സാമ്പത്തിക പ്രതിസന്ധി ഉണ്ടാകുകയും നിക്ഷേപകര്‍ക്കു പണം തിരികെ കൊടുക്കാന്‍ കഴിയാതെ വരികയും ചെയ്തതോടെ തമ്പാനൂര്‍ പൊലീസില്‍ പരാതികള്‍ വന്നിരുന്നു

author-image
Biju
New Update
cc

തിരുവനന്തപുരം: തിരുമല വാര്‍ഡ് കൗണ്‍സിലറും ബിജെപി നേതാവുമായ കെ.അനില്‍കുമാര്‍ ജീവനൊടുക്കിയ നിലയില്‍. കൗണ്‍സിലര്‍ ഓഫിസില്‍ തൂങ്ങിമരിച്ച നിലയിലാണു മൃതദേഹം കണ്ടത്. രാവിലെ എട്ടരയോടെ ഓഫിസില്‍ എത്തിയ അനില്‍കുമാര്‍ ജീവനൊടുക്കുകയായിരുന്നു. 

അനില്‍കുമാര്‍ പ്രസിഡന്റായ വലിയശാല ഫാം ടൂര്‍ സൊസൈറ്റിയുമായി ബന്ധപ്പെട്ട സാമ്പത്തിക പ്രതിസന്ധിയാണ് ആത്മഹത്യക്കു പിന്നിലെന്നാണു റിപ്പോര്‍ട്ട്. സൊസൈറ്റി ആറു കോടിയോളം രൂപ വായ്പ നല്‍കിയിട്ടുണ്ട്. 

സൊസൈറ്റിയില്‍ സാമ്പത്തിക പ്രതിസന്ധി ഉണ്ടാകുകയും നിക്ഷേപകര്‍ക്കു പണം തിരികെ കൊടുക്കാന്‍ കഴിയാതെ വരികയും ചെയ്തതോടെ തമ്പാനൂര്‍ പൊലീസില്‍ പരാതികള്‍ വന്നിരുന്നു. സാമ്പത്തിക പ്രതിസന്ധിയില്‍ സൊസൈറ്റിയിലെ മറ്റാരും സഹായിച്ചില്ലെന്ന് ആത്മഹത്യക്കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്. 

പ്രതിസന്ധി ഉണ്ടായതോടെ താന്‍ ഒറ്റപ്പെട്ടുവെന്നും താനോ കുടുംബമോ ഒരു പൈസ പോലും എടുത്തിട്ടില്ലെന്നും കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്. എല്ലാ കുറ്റവും തനിക്കായെന്നും അതുകൊണ്ടു ജീവനൊടുക്കുകയാണെന്നുമാണ് അനില്‍കുമാര്‍ ആത്മഹത്യക്കുറിപ്പില്‍ പറയുന്നത്.

BJP