കൊച്ചി : കൊച്ചി തീരത്തുനിന്ന് 38 നോട്ടിക്കല്‍ അകലെ അറബിക്കടലില്‍ ചെരിഞ്ഞ എംഎസ്സി എല്‍സ3 എന്ന ചരക്കുകപ്പല്‍ മുങ്ങി.ചരിഞ്ഞ കപ്പല്‍ മുങ്ങുന്നത് ഒഴിവാക്കാനുളള ശ്രമങ്ങള്‍ വിഫലമായിരിക്കുകയാണ്.90 ശതമാനത്തോളം കപ്പല്‍ മുങ്ങിയിരിക്കുകയാണ്.ഇതോടെ കപ്പലില്‍ ഉണ്ടായിരുന്ന ബാക്കി കണ്ടൈനറുകള്‍ കടലിലേക്ക് പതിച്ചിരിക്കുകയാണ്.കപ്പലില്‍ ഉണ്ടായിരുന്ന ഭൂരിഭാഗം പേരെയും രക്ഷപ്പെടുത്തി,എന്നാല്‍ ക്യാപ്റ്റനും രണ്ട് പേരും കപ്പല്‍ മറിയാതിരിക്കാനായുളള ദൗത്യത്തിനായി കപ്പിലില്‍ തന്നെ തുടര്‍ന്നിരുന്നു.കപ്പല്‍ ഉയര്‍ത്താന്‍ സാധിക്കും എന്ന് തന്നെയായിരുന്നു പ്രതീക്ഷ എന്നാല്‍ കപ്പല്‍ കൂടുതല്‍ ചരിഞ്ഞതും കണ്ടൈനറുകള്‍ കടലിലേക്ക് മറിഞ്ഞതും ഉയര്‍ത്തല്‍ അസാധ്യമായി.ശേഷിച്ച മൂന്ന്‌പേരെയും നാവിക സേന രക്ഷിച്ചു.കണ്ടൈനറുകള്‍ കടലില്‍ പതിച്ചതോടെ കടുത്ത പാരിസ്ഥിക പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കേണ്ടതായി വരും.ഇന്ധനചോര്‍ച്ച കടല്‍ ജീവികളെ ബാധിക്കും .കണ്ടൈനറുകളിലെന്താണെന്ന് കമ്പനിക്കുമാത്രമേ അറിയാനാകൂ.കണ്ടൈനറുകള്‍ ഒഴുകി തീരത്തെത്തുന്നത് അപകടത്തിന് കാരണമാകും.എറണാകുളം ,തൃശൂര്‍,ആലപ്പുഴ,തിരുവനന്തപുരം ജില്ലകളിലെ തീരദേശത്തുളളവര്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന തുറമുഖ വകുപ്പ് മന്ത്രി വി എന്‍ വാസവന്‍ അറിയിച്ചിട്ടുണ്ട്.184 മീറ്റര്‍ നീളവും 26 മീറ്റര്‍ വിസ്താരവുമുളള കപ്പലാണ് എംഎസി എല്‍സ3.നാനൂറോളം കണ്ടൈനറുകളുമായാണ് കപ്പല്‍ യാത്ര തിരിച്ചത്. കൊച്ചിയിലേക്കെത്തേണ്ട കപ്പല്‍ ആയിരുന്നു.
അറബിക്കടലില്‍ ചരിഞ്ഞകപ്പല്‍ പൂര്‍ണ്ണമായി മുങ്ങി
ശേഷിച്ച മൂന്ന്‌പേരെയും നാവിക സേന രക്ഷിച്ചു.കണ്ടൈനറുകള്‍ കടലില്‍ പതിച്ചതോടെ കടുത്ത പാരിസ്ഥിക പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കേണ്ടതായി വരും.ഇന്ധനചോര്‍ച്ച കടല്‍ ജീവികളെ ബാധിക്കും
New Update