മദ്യപന്‍ ഓടിച്ച കാര്‍ നിര്‍ത്തിയിട്ട ഓട്ടോയിലിടിച്ച് ഓട്ടോെ്രെഡവര്‍ മരിച്ചു

പൂവച്ചല്‍ ഉണ്ടപ്പാറ തെക്കുംകര ബിസ്മി മന്‍സിലില്‍ റഫീഖാണ് (55) മരിച്ചത്. പൂവച്ചല്‍ ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിന് സമീപം വെള്ളിയാഴ്ച വൈകീട്ട് 3.30 ഓടെയായിരുന്നു അപകടം.

author-image
Prana
New Update
accident 1
Listen to this article
0.75x1x1.5x
00:00/ 00:00

തെറ്റായ ദിശയിലൂടെ ഓടിച്ചുവന്ന കാര്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയില്‍ ഇടിച്ച് ഓട്ടോ െ്രെഡവര്‍ മരിച്ചു. പൂവച്ചല്‍ ഉണ്ടപ്പാറ തെക്കുംകര ബിസ്മി മന്‍സിലില്‍ റഫീഖാണ് (55) മരിച്ചത്. പൂവച്ചല്‍ ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിന് സമീപം വെള്ളിയാഴ്ച വൈകീട്ട് 3.30 ഓടെയായിരുന്നു അപകടം.
നെടുമങ്ങാട് ഭാഗത്തുനിന്നും അമിത വേഗത്തിലെത്തിയ കാര്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയ്ക്ക് പുറകില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഓട്ടോ മറിയുകയും െ്രെഡവര്‍ തെറിച്ച് സമീത്തെ മതിലില്‍ ഇടിച്ച് താഴെവീഴുകയുമായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ റഫീഖിനെ നാട്ടുകാര്‍ ചേര്‍ന്ന് ഉടന്‍ കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
അപകടത്തിന് ശേഷം ഓടി രക്ഷപ്പെടാന്‍ കാറില്‍ വന്ന രണ്ടുപേരും ശ്രമിച്ചെങ്കിലും നാട്ടുകാര്‍ പിടികൂടി കാട്ടാക്കട പൊലീസിന് കൈമാറി. ഇരുവരും മദ്യപിച്ചിരുന്നതായി പോലീസ് പറഞ്ഞു. കാറില്‍ നിന്നും മദ്യക്കുപ്പികളും കണ്ടെടുത്തു. പൂവച്ചല്‍ ജങ്ഷന്‍ സ്റ്റാന്‍ഡിലെ ഓട്ടോറിക്ഷ െ്രെഡവറാണ് റഫീഖ്. ജില്ലാ മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേഴ്‌സ് യൂണിയന്‍(സി.ഐ.ടി.യു.) പൂവച്ചല്‍ യൂണിറ്റ് ജോ. സെക്രട്ടറിയുമാണ്. ഭാര്യ: ലത്തീഫാബീബി. മക്കള്‍: ശുഹാദ്, ശുഭാദ്. മൃതദേഹം കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍. 

accidentdeath drunken youth Auto Driver